പെരിങ്ങമ്മല; തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ജി ട്രസ്റ്റിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പരിപാടി പെരിങ്ങമ്മല ചല്ലിമുക്ക്, താന്നിമൂട് ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ ആരംഭിച്ചു. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനു മടത്തറ സ്കൂൾ ലീഡർ അളകനന്ദക്ക് പ്രഭാത ഭക്ഷണം നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
എസ്.എം.സി ചെയർമാൻ നാസിമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജി.ജി ചാരിറ്റബിൾ ട്രസ്റ്റ് അംഗം മുരളി പദ്ധതി വിശദീകരിച്ചു. 2023 - 24 എൽ.എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ് നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഷിഹാബുദ്ദീൻ, റിട്ട. അധ്യാപകൻ അബ്ദുൾ അസീസ്, ഹാഷിം റാവുത്തർ, സഫീർ ഖാൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. പ്രഥമ അധ്യാപിക ജമനിസാ ബീഗം സ്വാഗതവും അൻസാറുദ്ദീൻ ടി.എ നന്ദിയും പറഞ്ഞു.
പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനു മടത്തറ സ്കൂൾ ലീഡർ അളകനന്ദക്ക് പ്രഭാത ഭക്ഷണം നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു





0 Comments