കഴക്കൂട്ടം: തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി പണി കഴിപ്പിച്ച മൂന്നു നില ലാബ് സമുച്ചയത്തിന്റേയും സയൻസ് പാർക്കിന്റേയും ഉദ്ഘാടനം നാളെ (ജൂലൈ 11 ചൊവ്വാഴ്ച) നടത്തുന്നു. ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ യും സയൻസ് പാർക്കിന്റെ ഉദ്ഘാടനം ടി.പി ശ്രീനിവാസൻ ഐ.എഫ്.എസ്സും നിർവ്വഹിക്കും. സ്ഥാപക മാനേജർ വർത്തൂർ മാധവൻ പിള്ളയുടെ അനുസ്മരണ ദിനത്തിലാണ് പ്ലാറ്റിനം ജൂബിലിയിലേയ്ക്കു കടക്കുന്ന സ്കൂളിന്റെ ആധുനിക രീതിയിൽ നവീകരിച്ച ലാബുകളായ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ്, ജ്യോഗ്രഫി, കംപ്യൂട്ടർ, ലാഗ്വേജ് ലാബുകൾ ഒരു സമുച്ചയത്തിലാകുന്നത്.
സയൻസ് പാർക്കിന്റെ ഭാഗമായി 8 മീറ്റർ വ്യാസമുള്ള വിവിധ രാജ്യങ്ങളും സമുദ്ര പ്രദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന റൊട്ടേറ്റിംങ്ങ് ഗ്ലോബും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
മികച്ച വിജയം നേടിയ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി കുട്ടികളേയും അന്നേ ദിവസം ആദരിക്കുന്നതായി സ്കൂൾ മാനേജർ ഡോ.കെ. മോഹൻ കുമാർ അറിയിച്ചു. പ്രിൻസിപ്പൽ രാജീവ് പി.എൽ, ആർ. അരുൺ കുമാർ, സുനിൽകുമാർ . പി.എസ്, പ്രേംകുമാർ.പി, ലത.വി.ഐ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ യും സയൻസ് പാർക്കിന്റെ ഉദ്ഘാടനം ടി.പി ശ്രീനിവാസൻ ഐ.എഫ്.എസ്സും നിർവ്വഹിക്കും.





0 Comments