ചിറയിൻകീഴ് : ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ താൽക്കാലിക അധ്യാപക നിയമനം വിവാദത്തിൽ. പി.എസ്സ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് പോലും നിയമനം നൽകാതെ യോഗ്യത കുറവുള്ളവർക്ക് നിയമനം നൽകിയതാണ് വിവാദത്തിന് കാരണം.
ഇഷ്ടക്കാർക്ക് നിയമനം ലഭിക്കുന്നതിനായി റാങ്ക് ലിസ്റ്റിൽ ഇവർക്ക് പി.എസ്സ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും മുകളിൽ റാങ്ക് നൽകിയിരിക്കുകയാണ്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി ഇത്തരം തിരിമറികളാണ് നടക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
പി.എസ്സ്.സി റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്ക് താൽക്കാലിക നിയമനങ്ങൾക്കുള്ള റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് നൽകണമെന്നാണ് ചട്ടം. ഇവർക്ക് നിയമനം നൽകിയ ശേഷം മാത്രമേ മറ്റുള്ളവരെ പരിഗണിക്കാവൂ എന്നാണ് നിയമമെങ്കിലും ഇതൊക്കെ കാറ്റിൽ പറത്തുകയാണ് പതിവ്.
വർഷങ്ങളായി തുടരുന്ന ഇത്തരം അവഗണനയിൽ മനം നൊന്താണ് ഉദ്യോഗാർഥികൾ ഇപ്പോൾ പരാതിയുമായ് വന്നിരിക്കുന്നത്. കെ-ടെറ്റ് ഉള്ളവരെയേ നിയമിക്കാവൂ എന്നാണ് ചട്ടമെങ്കിലും ഇപ്പോൾ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉള്ള ഭൂരിപക്ഷം പേരും കെ-ടെറ്റ് ഇല്ലാത്തവരാണ്.
ഇതുമായ് ബന്ധപ്പെട്ട് ഓംബുഡ്സ്മാനിൽ കേസ് നിലവിലുണ്ടെന്നും ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കും വരെ കൂടെയുണ്ടാകുമെന്നും പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബി.എസ്.അനൂപ് പറഞ്ഞു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി ഇത്തരം തിരിമറികളാണ് നടക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.





0 Comments