/uploads/news/news_മികവ്_2022_മുൻ_മന്ത്രി_വിഎസ്_ശിവകുമാർ_ഉദ..._1659975135_3338.jpg
EDUCATION

മികവ് 2022 മുൻ മന്ത്രി വിഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം: വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കാനും വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ച വ്യക്തികളെ  ആദരിക്കാനുമായി കോൺഗ്രസ് പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മികവ് -2022 മുന്‍ മന്ത്രി അഡ്വ. വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഭരണഘടന തകർക്കാൻ ശ്രമിക്കുന്നവരുടെ സ്ഥാപിത താത്പര്യങ്ങൾക്കെതിരെ ശബ്ദമുയർത്താൻ കഴിവുള്ള സാംസ്കാരികമായ കരുത്ത് പുതുതലമുറയിലെ അംഗങ്ങൾക്ക് സ്വന്തമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഉയർന്ന മാർക്കോടെ എംബിബിഎസ് നേടിയ കൈലാസ് സി എസ്, ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ അമാനുടയുടെ സംവിധായകന്‍ എസ് എസ് ജിഷ്ണുദേവ്, ഝാർഖണ്ടിൽ നടന്ന സൈക്ലിങ് ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ വടകോട് അഭിലാഷ്, തിരുച്ചിറപ്പള്ളി എൻഐടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങില്‍ പി എച്ച് ഡി നേടിയ ഡോ. അഭിലാഷ് എസ് എസ്, 2017 ലെ മഞ്ജീരം പുരസ്‌കാരം നേടിയ കവയിത്രി മാളവിക  എസ് കെ, അമരവിള എൻ ഐ ടി യിൽ നിന്ന് എം.എം.വി ട്രേഡിൽ ഒന്നാം റാങ്ക് ജേതാവ് നന്ദു എൻ ആർ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പെരുമ്പഴുതൂര്‍ ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്‍റ് മാമ്പഴക്കര രാജശേഖരന്‍നായര്‍ അധ്യക്ഷനായിരുന്നു. കെപിസിസി സെക്രട്ടറി അഡ്വ. എസ്.കെ അശോക് കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ്, നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിന്‍, ബ്ലോക്ക് പ്രസിഡന്‍റ് വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, ഡിസിസി അംഗം ടി. സുകുമാരന്‍, അഡ്വ: ആർ അജയകുമാർ , പഴവിള രവീന്ദ്രന്‍ നായർ ബി ബാമ്പു രാജ് എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ക്ലാസ് മോട്ടിവേഷണല്‍ ട്രെയിനര്‍  ഗിരീഷ് പരുത്തിമഠം കൈകാര്യം ചെയ്തു.

മികവ് 2022 മുൻ മന്ത്രി വിഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു

0 Comments

Leave a comment