/uploads/news/news_റാങ്ക്_ജേതാക്കളെ_ആദരിച്ചു_1686554430_4710.jpg
EDUCATION

റാങ്ക് ജേതാക്കളെ ആദരിച്ചു


ആറ്റിങ്ങൽ: കേരളാ യൂണിവേഴ്സിറ്റി പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്സ്.സി ജിയോളജിയിൽ രണ്ടാം റാങ്ക് നേടിയ സുഹാന എ.എസ്, ബി.എ.പോളിമർ കെമിസ്ട്രിയിൽ മൂന്നാം റാങ്ക് നേടിയ ഫർസാന നൗഷാദ്, ബി.എ.മലയാളം രണ്ടാം റാങ്ക് കരസ്തമാക്കിയ നാജിയ നാസർ എന്നീ വിദ്യാർത്ഥികളെയാണ് കുളമുട്ടം അൽ ഹിക്മ സലഫി മദ്രസ്സയുടെ ആഭിമുഖ്യത്തിൽ ആദരിച്ചത്.

റിട്ടയേർഡ് സിവിൽ സർജൻ ഡോ.ഇക്ബാൽ പരിപാടി ഉദ്ഘാടനം ചെയ്തു. വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് ജില്ലാ കൺവീനർ സഫീർ കുളമുട്ടം അദ്ധ്യക്ഷനായി, വർക്കല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.അക്ബർ, വാർഡ് മെമ്പർ എ.ഒലീദ്, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം എന്നിവർ സംസാരിച്ചു. നിസാർ കവലയൂർ സ്വാഗതവും വിസ്ഡം സ്റ്റുഡൻസ് അംഗം ആദിൽ നന്ദിയും പറഞ്ഞു.

കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്ക് നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്

0 Comments

Leave a comment