/uploads/news/news_വായന_പക്ഷാചരണത്തിൽ_തിരുവിതാംകൂറിന്റെ_ചരി..._1687423080_1130.jpg
EDUCATION

വായന പക്ഷാചരണത്തിൽ തിരുവിതാംകൂറിന്റെ ചരിത്രം പേറുന്ന ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം സന്ദർശിച്ച് വിദ്യാർത്ഥികൾ


ആറ്റിങ്ങൽ : വായന പക്ഷാചരണത്തിന്റെ ഭാഗമായി കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി.സ്കൂളിലെ കുട്ടികൾ തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം സന്ദർശിച്ചു.

കൊട്ടാരത്തിന്റെ ചരിത്രം കുട്ടികൾ മനസ്സിലാക്കുകയും തിരുവാറാട്ടുകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾ, കൊല്ലംപുഴ സ്ഥലനാമ ചരിത്രം എന്നിവ കുട്ടികൾ മനസ്സിലാക്കി.

'വിദ്യാലയത്തിൽ നിന്ന് ഗ്രന്ഥാലയത്തിലേക്ക് ' എന്ന പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ ഫ്രണ്ട്സ് ലൈബ്രറിയും കുട്ടികൾ സന്ദർശിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  ബിനു ഷെറീന അധ്യാപകരായ സജിത്ത്, റാണി രമ്യ, ശാരിക എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്തു.

കൊട്ടാരത്തിന്റെ ചരിത്രം കുട്ടികൾ മനസ്സിലാക്കുകയും തിരുവാറാട്ടുകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾ, കൊല്ലം പുഴ സ്ഥലനാമ ചരിത്രം എന്നിവ കുട്ടികൾ മനസ്സിലാക്കി.

0 Comments

Leave a comment