/uploads/news/news_*കെ.എസ്.ടി.യു_സായാഹ്ന_ധർണ_നടത്തി*_1687839756_6010.jpg
EDUCATION

കെ.എസ്.ടി.യു സായാഹ്ന ധർണ നടത്തി


ആറ്റിങ്ങൽ : കെ.എസ്.ടി.യു വിദ്യാഭ്യാസ അധികൃതർക്ക് നൽകിയ അവകാശ പത്രികയിൽ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് ആറ്റിങ്ങൽ ഉപജില്ലാ കെ.എസ്.ടി.യു വിന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.

ആറ്റിങ്ങൽ എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ മുസ്ലിംലീഗ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻറ് ഹാഷിം കരവാരം ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ആറ്റിങ്ങൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.പി.നിസാർ, കെ.എസ്‌.ടി.യു ജില്ലാ പ്രസിഡൻറ് ജമീൽ.ജെ, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ശിഹാബുദ്ധീൻ, അക്ബർഷാ, ഹൻസീർ , സീനമോൾ.എം.എം , സൽമ എച്ച്, ഷമീറ, ലുബിന, ബുഷ്റ, സുന്ദർലാൽ എന്നിവർ സംസാരിച്ചു

അവകാശ പത്രികയിൽ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് സായാഹ്ന ധർണ നടത്തിയത്

0 Comments

Leave a comment