/uploads/news/news_അറബി_ഭാഷയിൽ_ഗവേഷണത്തിന്_തയ്യാറെടുത്ത്_തി..._1668159431_944.jpg
EDUCATION

അറബി ഭാഷയിൽ ഗവേഷണത്തിന് തയ്യാറെടുത്ത് തിരുവനന്തപുരം സ്വദേശി സമുദ്ര


തിരുവനന്തപുരം: നെറ്റും ജെ.ആർ.എഫും നേടിയ 22 കാരിയായ സമുദ്ര അറബി ഭാഷയിൽ ഗവേഷണം നടത്താനൊരുങ്ങുകയാണ്. 
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പഞ്ചായത്തിലുള്ള പേഴുംമൂട് സ്വദേശിയായ ഗിരീഷ് കുമാറിന്റെയും ജയപ്രഭയുടെയും മകളാണ് സമുദ്ര.

സ്കൂളിൽ പഠിക്കുന്ന സമയം അറബി പഠിയ്‌ക്കാൻ പ്രേരണ നൽകിയത് അച്ഛൻ ഗിരീഷ് കുമാറാണെന്ന് സമുദ്ര പറയുന്നു. അധ്യാപകരും, സഹപാഠികളും പ്രോത്സാഹനവുമായി കൂടെ നിന്നതോടെ അറബി പഠനം കാര്യമായി തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു സമുദ്ര. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അറബി അധ്യാപികയാകണമെന്ന് ആഗ്രഹിച്ചു.

ഹൈസ്കൂളിൽ അറബി പഠിപ്പിച്ച റാഹില ടീച്ചറാണ് ലക്ഷ്യസ്ഥാനത്ത് എത്താൻ അകമഴിഞ്ഞ് സഹായിച്ചതെന്ന് സമുദ്ര പറയുന്നു. അറബി തുടർന്നും പഠിയ്ക്കണമെന്ന് ടീച്ചർ ഉപദേശിച്ചു. ആ ഉപദേശം സ്വീകരിച്ചാണ് അറബി പഠനവുമായി മുന്നോട്ടുപോയത്. പ്ലസ് ടു കഴിഞ്ഞപ്പോൾ അറബിക് ബി.എ ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ചേർന്നു.

സമുദ്രയടക്കം മൂന്ന് അമുസ്ലിം കുട്ടികളാണ് ഒന്നാം വർഷ ഡിഗ്രി അറബിക്കിന് ഉണ്ടായിരുന്നത്. സമുദ്രക്ക് പുറമെ മിതാമധുവും  അലൻ ജോസഫൈനും. മിതാമധു എൽ.പി. സ്കൂൾ അറബിക് ടീച്ചറായി. അലൻ ജോസഫൈൻ യൂണിവേഴ്സിറ്റി കോളജിൽ അറബിക് പി.ജി ഒന്നാം വർഷ വിദ്യാർഥിനിയാണ്.

 

തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ, പേഴുംമൂട് സ്വദേശിയായ ഗിരീഷ് കുമാറിന്റെയും ജയപ്രഭയുടെയും മകളാണ് സമുദ്ര. സ്കൂളിൽ പഠിക്കുന്ന സമയം അറബി പഠിയ്‌ക്കാൻ പ്രേരണ നൽകിയത് അച്ഛൻ ഗിരീഷ് കുമാറാണെന്ന് സമുദ്ര പറയുന്നു.

0 Comments

Leave a comment