മംഗലപുരം: തോന്നയ്ക്കൽ, എ.ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2019, 2020, 2021 വർഷങ്ങളിൽ കേരള യൂണിവേഴ്സിറ്റി പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് കേരള യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ. പി.പി.അജയകുമാർ ക്യാഷ് പ്രൈസ് വിതരണം ചെയ്തു.
ഈ വർഷം ചീഫ് മിനിസ്റ്റേഴ്‌സ് മെരിറ്റ് സ്കോളർഷിപ്പ് ഒരു ലക്ഷം രൂപ വീതം നേടിയ ഫൗസിയ മോൾ.എം.എൻ, ലക്ഷ്മി രഞ്ജിത് എന്നീ വിദ്യാർത്ഥികളെയും പി.എച്ച്.ഡി നേടിയ ഡോ. നോഹ ലാജ്, ഡോ. റൈഷി, ഡോ. ജോയ്‌സി എബ്രഹാം എന്നിവരെയും ട്രോഫികൾ നൽകി ആദരിച്ചു.
അതോടൊപ്പം ഇക്കഴിഞ്ഞ യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ എ.ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും പങ്കെടുത്ത ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫികളും കോളേജിനുള്ള ട്രോഫിയും വിതരണം ചെയ്തു.
പ്രിൻസിപ്പാൾ പ്രൊഫ. കെ.വൈ.മുഹമ്മദ് കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ പ്രൊഫ. അബ്ദുൾ റഹിം, ഡോ. സജീവ് റോസ്, ഡോ. ബിജു.സി.മാത്യു, പി.ടി.എ വൈസ് പ്രസിഡൻഡ് രവി എന്നിവരും കോളേജ് ചെയർമാൻ തൗഫീഖ് ഷാജി, ആർട്സ് ക്ലബ് സെക്രട്ടറി അമീൻ ഫൈസൽ എന്നിവരും സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികളും സംഘടിപ്പിച്ചു.
യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ കോളേജിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.





0 Comments