ചേങ്കോട്ടുകോണം; തിരുവനന്തപുരം: ചേങ്കോട്ടുകോണം ഗവ എൽ.പി സ്കൂളിലെ പുതിയ മന്ദിരം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2,000 ചതുരശ്ര അടി വിസ്തീർണത്തിൽ ക്ലാസ് റൂമുകൾ, ഓഫീസ് റും, ഡൈനിങ് ഹാൾ, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിന്റെ സഹായത്തോടെ ഒരു കോടി രൂപ ചെലവിലാണ് മന്ദിരം നിർമ്മിച്ചത്.
കൗൺസിലർ ചെമ്പഴന്തി ഉദയൻ ചടങ്ങിൽ അധ്യക്ഷനായി. സ്വാഗത സംഘം കൺവീനർ അരുൺ വട്ടവിള, ചീഫ് എഞ്ചിനീയർ എൽ.ബീന,
ചീഫ് ആർക്കിടെക്ട് പി.എസ്.രാജീവ്, അഡ്വ: എം.രാജഗോപാലൻ നായർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ ബോൾ, എ.ഇ.ഓ ആർ.എസ്.ഹരികൃഷ്ണൻ, ബി.പി.സി ഉണ്ണികൃഷ്ണൻ പാറക്കൽ, അണിയൂർ എം.പ്രസന്നകുമാർ, ഡോ. ഇ.അബ്ദുൽ സലീം, ജി.ഇ എബ്രഹാം മാസ്റ്റർ, സിജിമോൾ, ഇസഹാക്ക് കടലുണ്ടി, എച്ച്.എം നളിനി ജയശ്രീ എന്നിവർ സംസാരിച്ചു.
2,000 ചതുരശ്ര അടി വിസ്തീർണത്തിൽ ക്ലാസ് റൂമുകൾ, ഓഫീസ് റും, ഡൈനിങ് ഹാൾ, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്





0 Comments