/uploads/news/news_ഖുർആൻ_ഹദീസ്_ലേണിംഗ്_സ്കൂൾ_ജില്ലാ_ശില്പശാ..._1720273890_5946.jpg
EDUCATION

ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ ജില്ലാ ശില്പശാല സംഘടിപ്പിച്ചു


തിരുവനന്തപുരം: വിസ്‌ഡം യൂത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ തിരുവനന്തപുരം ജില്ലാ ശില്പശാല സംഘടിപ്പിച്ചു.

പാളയം സ്റ്റാച്ച്യു ട്രിവാൻഡ്രം ഹോട്ടലിൽ സംഘടിപ്പിച്ച ശില്പശാല വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ ട്രഷറർ അബ്ദുള്ള കേശവദാസപുരം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ്‌ ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. 

സംസ്ഥാന കൺവീനർ സഫീർ അൽ ഹികമി മുഖ്യപ്രഭാഷണം നടത്തി. അക്ബർഷാ അൽ  ഹികമി, ജമീൽ പാലാംകോണം എന്നിവർ ക്ലാസ്സെടുത്തു. ജില്ലാ കൺവീനർ അൻസാറുദ്ധീൻ സ്വലാഹി സ്വാഗതവും ജില്ലാ സെക്രട്ടറി നസീം അഴിക്കോട് നന്ദിയും പറഞ്ഞു.

പാളയം സ്റ്റാച്ച്യു ട്രിവാൻഡ്രം ഹോട്ടലിൽ സംഘടിപ്പിച്ച ശില്പശാല വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ ട്രഷറർ അബ്ദുള്ള കേശവദാസപുരം ഉദ്ഘാടനം ചെയ്തു

0 Comments

Leave a comment