/uploads/news/news_ടീച്ചേഴ്സ്_ട്രെയ്നിംഗ്_ക്യാമ്പ്_നടത്തി_1719913764_1816.jpg
EDUCATION

ടീച്ചേഴ്സ് ട്രെയ്നിംഗ് ക്യാമ്പ് നടത്തി


ആറ്റിങ്ങൽ: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കായുള്ള ടീച്ചേഴ്സ് ട്രെയ്നിംഗ് ക്യാമ്പ് ആറ്റിങ്ങൽ പാലാംകോണം അൽ-ഫിത്റ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ അധ്യാപക പരിശീലന പരിപാടി വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി. വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് സംസ്ഥാന ട്രെയ്നർമാരായ അഹമ്മദ് കോയ മങ്കട, സഹൽ അരീപ്ര എന്നിവർ മുഖ്യ പരിശീലനം നൽകി.

മാഹീൻ സ്വലാഹി വിഴിഞ്ഞം, ശറഫുദ്ധീൻ പൂന്തുറ, സിറാജുദ്ധീൻ പാങ്ങോട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മനാഫ് പാലാംകോണം, വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ ജമീൽ ജലാലുദ്ധീൻ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ മണ്ഡലം കൺവീനർ ഫഹദ് ബഷീർ സ്വാഗതവും മാഹീൻകുട്ടി നന്ദിയും പറഞ്ഞു.

വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് സംസ്ഥാന ട്രെയ്നർമാരായ അഹമ്മദ് കോയ മങ്കട, സഹൽ അരീപ്ര എന്നിവർ മുഖ്യ പരിശീലനം നൽകി

0 Comments

Leave a comment