ആറ്റിങ്ങൽ : ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതിയായ പൂവമ്പഴത്തിന് ദൃശ്യവിഷ്കാരം ഒരുക്കി കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്‌കൂളിലെ വിദ്യാർഥികൾ.
ബഷീർ ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങളും സ്കൂളിൽ സംഘടിപ്പിച്ചു. ബഷീർ അനുസ്മരണം, ബഷീറിന്റെ കൃതികൾ ഉൾപ്പെടുത്തിയ പതിപ്പ്, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം, ബഷീറിന്റെ കൃതികളുടെ ചെറു വിവരണം, ബഷീർ ദിന ഗാനം തുടങ്ങിയവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സജിത്ത്, റാണി, രമ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ബഷീർ ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.





0 Comments