/uploads/news/news_മൈസൂരുവിൽ_നിന്ന്_ഡോക്ടറേറ്റ്_നേടി_മലയാളി_1706780017_8376.jpg
EDUCATION

മൈസൂരുവിൽ നിന്ന് ഡോക്ടറേറ്റ് നേടി മലയാളി


മൈസൂരു: മൈസൂരു അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി തിരുവനന്തപുരം സ്വദേശി. കഴക്കൂട്ടം മേനംകുളത്ത് ബിപിൻ ഭവനിൽ കെ.സി.ബാലകൃഷ്ണൻ - എസ്.ജയകുമാരി ദമ്പതികളുടെ മകൻ ബിപിൻ നായരാണ് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയത്.

കണിയാപുരം, ചിറ്റാറ്റ്മുക്ക്, സെന്റ് വിൻസന്റ് സ്കൂൾ, പള്ളിത്തുറ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ബിബിൻ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്ന് ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷം മൈസൂരു അമൃത വിശ്വവിദ്യാപീഠത്തിൽ ബിരുദാനന്തര ബിരുദത്തിന് ചേരുകയായിരുന്നു.

ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇതേ യൂണിവേഴ്സിറ്റിയിലെ തന്നെ മൈസൂരു ക്യാമ്പസ്സിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്നതിനിടയിലാണ് ഡോക്ടറേറ്റ് നേടിയത്. തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥയായ എം.ജി.രശ്മിയാണ് ബിപിന്റെ ഭാര്യ.

കഴക്കൂട്ടം മേനംകുളത്ത് ബിപിൻ ഭവനിൽ കെ.സി.ബാലകൃഷ്ണൻ - എസ്.ജയകുമാരി ദമ്പതികളുടെ മകൻ ബിപിൻ നായരാണ് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയത്.

0 Comments

Leave a comment