വർക്കല : വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള തുടർ മതപഠന സംരംഭമായ സി.ആർ.ഇ ഓടയം യൂണിറ്റ് ഉദ്ഘാടനം ഓടയം ദാറുസ്സലാം മദ്റസ ഹാളിൽ നടന്നു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഓടയം യൂണിറ്റ് പ്രസിഡൻ്റ് കലാമുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡൻ്റ് ഹാഫിസ് അദ്ധ്യക്ഷനായി. അൽഅമീൻ തിരുമല, ഫാരിസ് നേമം എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. റയാൻ പാലാംകോണം, മിർസാദ് ഓടയം, സലിം കുട്ടി ഓടയം, മധുനൂർ തുടങ്ങിയവർ സംസാരിച്ചു.
വിസ്ഡം സ്റ്റുഡൻസ് യൂണിറ്റ് സെക്രട്ടറി ബയാൻ സ്വാഗതവും, ഹാരിസ് നന്ദിയും പറഞ്ഞു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഓടയം യൂണിറ്റ് പ്രസിഡൻ്റ് കലാമുദ്ദീൻ ഉദ്‌ഘാടനം ചെയ്തു





0 Comments