https://kazhakuttom.net/images/news/news.jpg
Events

ആര്യനാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം-ഫിനിക്സ് 2025 ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.


ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം-ഫിനിക്സ് 2025 ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനാ സുന്ദരം, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.സനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.മോളി, എം.എൽ.കിഷോർ, അയിത്തി അശോകൻ, സി.ഡി.എസ് ചെയർപേഴ്സൺ ജെ.ആർ.സുനിതാ കുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ.രതീഷ്, കാനക്കുഴി അനിൽ കുമാർ, ലേഖ, എസ്.ശ്രീജ, എ.ഷീജ, പി.സരസ്വതി, ആർ.സനൂജ, ജെ.ആതിര, ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു.കെ.ജേക്കബ് എന്നിവർ സംസാരിച്ചു.

കുട്ടികളുടെ കലാ-കായിക മത്സരങ്ങൾ, നാടൻപാട്ട് എന്നിവ നടന്നു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ നിർവ്വഹിച്ചു.

ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം

0 Comments

Leave a comment