<p>നിങ്ങൾക്ക് ഏറ്റവും നല്ല സന്തോഷകരമായ യാത്രകൾ സംഘടിപ്പിക്കുന്ന നിങ്ങളുടെ സ്വന്തം കെ.എസ്.ആർ.ടി.സി ഞായറാഴ്ച (28/11/20211) മുതൽ ആലപ്പുഴ നിന്നും അതും കുറഞ്ഞ ചിലവിൽ (ഭക്ഷണവുംഎൻട്രി ഫീസും ഉൾപ്പെടെ 1000 രൂപക്ക്) എന്താ വിശ്വസിക്കാൻ കഴിയുന്നില്ലെ!സത്യം ഇനി നിങ്ങൾക്ക് എങ്ങനെ യാണ് ട്രിപ്പ് സംഘടിപ്പിക്കുന്നതെന്നറിണ്ടേ? ജില്ലയിലെ പശ്ചിമഘട്ടത്തിലുള്ള അരിപ്പ വനപ്രദേശം അപൂർവങ്ങളായ പക്ഷി വർഗങ്ങളുടെ സങ്കേതമായിട്ടും സാധ്യതകൾക്ക് ചിറക് മുളയ്ക്കുന്നില്ലെന്നും ഇവിടം പക്ഷി സങ്കേതമായി പ്രഖ്യാപിക്കുന്നില്ലെന്നും പക്ഷി നിരീക്ഷകരുടെ വിമർശനം. പക്ഷി നിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാൽ പക്ഷികളെ കാണാനും നിരീക്ഷിക്കാനും കഴിയുന്നു എന്നത് ഇവിടത്തെ സവിശേഷതയാണ്. മാക്കാച്ചി കാടയെന്ന അപൂർവ പക്ഷിവർഗമായ ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി തിരിച്ചറിഞ്ഞത് അരിപ്പയിലാണെന്ന് നിരീക്ഷകർ പറയുന്നു. പക്ഷികൾക്കു പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിലുണ്ട്.അരിപ്പ പക്ഷിസങ്കേതത്തിൽ ഏറ്റവും കൂടുതൽ പക്ഷികളെ കാണാറുള്ളത് മാർച്ച് മുതൽ ഡിസംബർ വരെയാണെന്നാണ് നിരീക്ഷകർ പറയുന്നത്. കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയിനിങ് കോളജ് സ്ഥിതി ചെയ്യുന്നത് ഈ പച്ചിലക്കാടിനോട് ചേർന്നാണ്. സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയുമായി കുടുക്കത്തുപാറ. പ്രകൃതിയുടെ മനോഹര ദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും. കൊല്ലം ജില്ലയിലെ അലയമൺ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ സ്ഥിതിചെയ്യുന്നത്.സമുദ്രനിരപ്പിൽനിന്ന് 840-മീറ്റർ ഉയരത്തിൽ മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെയാണ് കുടുക്കത്തുപാറ. ആനക്കുളത്തുനിന്ന് ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. പാറയുടെ മുകളിലേക്കുകയറാൻ കൽപ്പടവുകളും സുരക്ഷാ വേലികളും ഒരുക്കിയിട്ടുണ്ട്. പാറയുടെ സമീപത്തായി ഗന്ധർവ്വൻപാല, ആരോഗ്യപ്പച്ച തുടങ്ങിയ ഔഷധസസ്യങ്ങളും കാണാം കാലാവസ്ഥാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ട്രെക്കിംഗ് തീയതികൾ മാറ്റത്തിന് വിധേയമാണ് മൊബൈൽ-94470 71021 ലാൻഡ്ലൈൻ - 0471-2463799</p>
ആലപ്പുഴ നിന്ന് അരിപ്പയിലേയ്ക്ക് പോയാലോ!





0 Comments