/uploads/news/news_കേരളാ_യൂത്ത്_കോൺഫറൻസ്_മലപ്പുറത്ത്_ഇന്നാര..._1707543374_1260.jpg
Events

കേരളാ യൂത്ത് കോൺഫറൻസ് മലപ്പുറത്ത് ഇന്നാരംഭിക്കും


മലപ്പുറം: യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസ് ഇന്ന് (ശനിയാഴ്ച) മലപ്പുറത്ത് ആരംഭിക്കും.

വൈകുന്നേരം 4:30 മണിക്ക് ന്യൂഡൽഹിയിലെ ജാമിഅ: സനാബിൽ ഡയറക്ടർ ശൈഖ് മുഹമ്മദ് റഹ് മാനി ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ദീൻ സ്വലാഹി അധ്യക്ഷനായിരിക്കും. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി സ്വാഗത പ്രഭാഷണം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാഥിതിയായി പങ്കെടുക്കും.

യൗവനം സുന്ദരമാക്കുന്നത്, പുരോഗമന ജാഹിലിയ്യത്ത്, മുജാഹിദ് യുവത തെളിയിച്ച വിളക്കുകൾ, ഇന്ത്യ വീണ്ടെടുപ്പിൻറ രാഷ്ട്രീയം, വിശ്വാസം കൊണ്ട് നിർഭയരാവുക, നിർമ്മിത ബുദ്ധി: പ്രശ്നങ്ങൾ പ്രതീക്ഷകൾ, യൗവനം ആനന്ദത്തിന്റ വഴികൾ എന്നീ വിഷയങ്ങളിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, പ്രൊഫസർ ഹാരിസ് ബ്നു സലീം, ഫൈസൽ മൗലവി പുതുപറമ്പ്, മുഹമ്മദ് ഷമീൽ ടി, പി.സി.മുസ്തഫ, മുഹമ്മദ് അജ്മൽ.സി, അജ്മൽ ഫൗസാൻ, പി.ഒ.ഫസീഹ്, മുസ്തഫ മദനി മമ്പാട് എന്നിവർ പ്രഭാഷണം നടത്തും.

ഞായറാഴ്ച വൈകിട്ട് 4:30 മണിക്ക് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന സെക്രറി യു.മുഹമ്മദ് മദനി അധ്യക്ഷത വഹിക്കും. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാരിസ് കായക്കൊടി ആമുഖ പ്രഭാഷണം നിർവഹിക്കും. പി.ഉബൈദുള്ള എം.എൽ.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുസ്ലിം യുത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ അഥിതികളായി പങ്കെടുക്കും.

വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ.താജുദ്ദീൻ സ്വലാഹി, ശംജാസ്.കെ.അബ്ബാസ്, ഡോ.അബ്ദുല്ലാ ബാസിൽ എന്നിവർ പ്രസംഗിക്കും. ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നടത്തും.

യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ നടക്കുന്ന തീം ടോക്ക് ശ്രദ്ധേയമാകും. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, ജംഷീർ സ്വലാഹി, അർശദ് അൽ ഹികമി താനൂർ, ഡോ: മുബശിർ, സമീർ മുണ്ടേരി, ഡോ: മുഹമ്മദ് കുട്ടി കണ്ണിയൻ, ഷമീൽ ടി മഞ്ചേരി, ഡോ: ഷഹബാസ് .കെ അബ്ബാസ്, സഫീർ അൽ ഹികമി, അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകും.

ഫലസ്തീൻ ജനതയുടെ ജൻമനാടിന് വേണ്ടിയുള്ള പോരാട്ടത്തിന് യൂത്ത് കോൺഫറൻസ് ഐക്യദാർഢ്യം പ്രഖ്യാപിക്കും. യുവാക്കളുടെ കർമ്മശേഷിയെ സമൂഹത്തിനും കുടുംബത്തിനും രാഷ്ട്രത്തിനും ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ പ്രാപ്തമാക്കും വിധമുള്ള ധൈഷണികവും വൈജ്ഞാനികവുമായ പതിനഞ്ച് സെഷനുകൾക്കായി നഗരി ഒരുങ്ങിക്കഴിഞ്ഞു. 

ലഹരിക്കെതിരെയുള്ള ബോധവൽകരണത്തിന്റെ ഭാഗമായി ടോക് ഷോകൾ, ലിബറലിസം സർവനാശം എന്ന വിഷയത്തിൽ ജനകീയ വിചാരണകൾ, സൗഹൃദ സംഗമങ്ങൾ, വർഗീയ ഫാഷിസ്റ്റ് ആശയങ്ങൾക്കെതിരെയുള്ള ടേബിൾ ടോക്കുകൾ, ടാലൻറ് ലീഗ് വൈജ്ഞാനിക മത്സരങ്ങൾ, അന്യസംസ്ഥാന തൊഴിലാളി സംഗമങ്ങൾ,  തീരദേശ സമ്മേളനങ്ങൾ, ആദർശ മുഖാമുഖങ്ങൾ, വിവിധ വിഷയങ്ങളിലുള്ള വർക് ഷോപ്പുകൾ, സന്ദേശ പ്രയാണം, സൗഹൃദ ഹസ്തം, ഗൃഹസന്ദർശനങ്ങൾ, തസ്ഫിയ ആദർശ സമ്മേളനങ്ങൾ, പൊതു പ്രഭാഷണങ്ങൾ, സന്ദേശ ദിനം എന്നിവ യൂത്ത് കോൺഫറൻസിന്റ *കേരളാ യൂത്ത് കോൺഫറൻസ് മലപ്പുറത്ത് ഇന്ന് ആരംഭിക്കും*

യൗവനം സുന്ദരമാക്കുന്നത്, പുരോഗമന ജാഹിലിയ്യത്ത്, മുജാഹിദ് യുവത തെളിയിച്ച വിളക്കുകൾ, ഇന്ത്യ വീണ്ടെടുപ്പിൻറ രാഷ്ട്രീയം, വിശ്വാസം കൊണ്ട് നിർഭയരാവുക, നിർമ്മിത ബുദ്ധി: പ്രശ്നങ്ങൾ പ്രതീക്ഷകൾ, യൗവനം ആനന്ദത്തിന്റ വഴികൾ എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.

0 Comments

Leave a comment