കഴക്കൂട്ടം: ആരോഗ്യ വകുപ്പും പ്രതിധ്വനിയുമായി ചേർന്ന് ടെക്നോപാർക്കിൽ കൊറോണ വൈറസിനെ കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കേരളത്തിൽ 3 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് അതിന്റെ വ്യാപനം തടയുന്നതിനു വേണ്ടിയാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. ബോധവൽക്കരണ ക്യാമ്പയിനിൽ മലയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗായത്രി ജീവനക്കാരുമായി സംവദിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ നിരവധി സംശയങ്ങൾക്ക് ഡോക്ടർ ഗായത്രി മറുപടി നൽകി. ആരോഗ്യ വകുപ്പ് ജില്ലാ കോർഡിനേറ്റർ ദിവ്യ, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ പ്രസിഡന്റ് റനീഷ്.എ.ആർ ജോയിന്റ് സെക്രട്ടറി വിഷ്ണു രാജേന്ദ്രൻ, പ്രതിധ്വനി നിർവാഹക സമിതി അംഗങ്ങളായ മുരളി കൃഷ്ണൻ, ഐശ്വര്യ ശ്യാം, മുഹമ്മദ് അനീഷ്, മിഥുൻ വേണുഗോപാൽ, അരുൺ ദാസ് തുടങ്ങിയവർ ബോധവൽക്കരണ കാമ്പയിന് നേതൃത്വം നൽകി.
കൊറോണ വൈറസ്: ആരോഗ്യ വകുപ്പും പ്രതിധ്വനിയും ചേർന്ന് ടെക്നോപാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു





0 Comments