കഴക്കൂട്ടം: പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരന്‍. ഇന്ന് രാവിലെ കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബര്‍ പാര്‍ക്കില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടൻ സുരേഷ് ഗോപി, ഗായകന്‍ ജി വേണുഗോപാൽ, നടി പ്രിയങ്ക, സംവിധായകൻ സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
വിവാഹ ചടങ്ങിന് ശേഷം മാജിക് അക്കാദമിയിലെ ഡിഫറന്റ് ആർട്ട് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം ഒരുക്കിയിരുന്നത്. മസ്‌ക്കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. മംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജരാണ് ജെറിന്‍.
രമേഷ് നാരായണൻ, ഇളയരാജ, എം ജി രാധാകൃഷ്ണൻ, കൈതപ്രം വിശ്വനാഥൻ, വിദ്യാസാഗർ, എം. ജയചന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര, പരേതരായ രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ എന്നിവർക്കൊപ്പം നിരവധി ഗാനങ്ങള്‍ മഞ്ജരി പാടിയിട്ടുണ്ട്. ഇതിനകം അഞ്ചൂറിലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളും നിരവധി ആൽബങ്ങളിലും മഞ്‍ജരി പാടി.
2004 ല്‍ പുറത്തിറങ്ങിയ വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തില്‍ 'താനെ തംബുരു..' എന്ന ഗാനം പാടിക്കൊണ്ടാണ് മഞ്ജരി മലയാള സിനിമാ ഗാനശാഖയിലേക്ക് ചുവടുവെച്ചത്. സത്യൻ അന്തിക്കാട് ചിത്രമായ 'അച്ചുവിന്‍റെ അമ്മ'യിലൂടെ ഇളയരാജയ്ക്കൊപ്പം ചെയ്ത 'താമരക്കുരുവിക്കു തട്ടമിട്...' മലയാളത്തിലെ ജനപ്രിയ ഗാനങ്ങളില്‍ ഒന്നാണ്.
2004 മുതൽ, "സൂര്യ"യുടെ ബാനറിൽ മഞ്ജരി ഇന്ത്യയിലും ലോകമെമ്പാടും ഹിന്ദുസ്ഥാനി ക്ലാസിക്കൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.മികച്ച ഗസൽ ഗായിക എന്ന നിലയിലും മഞ്ജരി ജനശ്രദ്ധ നേടി. 2004-ൽ മകൾക്ക് എന്ന ചിത്രത്തിലെ 'മുകിലിൻ മക്കളേ..' എന്ന ഗാനത്തിനും, 2008-ൽ വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ 'മുള്ളുള്ള മുരിക്കിന്മേൽ...' എന്ന ഗാനത്തിനുമായി രണ്ടുതവണ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മഞ്ജരിക്ക് ലഭിച്ചു.
വിവാഹ ചടങ്ങിന് ശേഷം മാജിക് അക്കാദമിയിലെ ഡിഫറന്റ് ആർട്ട് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം ഒരുക്കിയിരുന്നത്.





0 Comments