https://kazhakuttom.net/images/news/news.jpg
Events

ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പ്. ടീം ഇനങ്ങളുടെ വിജയികൾ


<p>തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്പോര്&zwj;ട്സ് ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൽ പുരുഷ വിഭാഗം ടീം ഇനത്തിൽ സി.ഐ.എസ്സ്.എഫിന്റെ സമരേഷ് ജംഗ്, അനിരുദ്ധ് സിംഗ് റാണ, പവൻ കുമാർ ടീം സ്വർണം നേടി. ബി.എസ്. എഫിന്റെ അഭിഷേക് ദാസ്, അമിത് കുമാർ, റ്റി.ബി.ജന ടീം വെള്ളിയും പ്രമോദ് ഗെയിക്ക് വാദ്, ഗെയിക്ക് വാദ് ലഹു ഭഗവാൻ, ദ്വാരികാ പ്രസാദ് ടീം വെങ്കല മെഡലും നേടി. 10 മീറ്റർ എയർ റൈഫിൾ പുരുഷ വിഭാഗം ടീം ഇനത്തിൽ സി.ആർ.പി.എഫിന്റെ സഹിൽ, മനീഷ് കുമാർ, മിലൻ ഖാൻ ടീം സ്വർണ്ണം നേടി. ബി.എസ്. എഫിന്റെ അനിൽ കുമാർ, പ്രതീക്ക്, അഭിനവ് സിംഗ് ടീം വെള്ളി മെഡലും, സി.ഐ.എസ്സ്.എഫിന്റെ നവദീപ് സിങ്ങ് റാത്തോർ, ഏകാംബിർ; സിങ്ങ് മണ്ഡി, വിശാൽ ഭഠോരിയ ടീം വെങ്കല മെഡലും നേടി. 10 മീറ്റർ എയർ റൈഫിൾ വനിത വിഭാഗം ടീം ഇനത്തിൽ അഞ്ചും മൗഡ്ഗിൽ, രജനി, അവനീത് സിന്ധു എന്നിവർ അടങ്ങുന്ന പഞ്ചാബ് ടീം സ്വർണ്ണം നേടി. എസ്സ്.എസ്സ്.ബിയുടെ ശ്വേത യാദവ്, റവീന ശർമ്മ, ഷെഫാലി കൽഗോത്ര ടീം വെള്ളി മെഡലും, ബി.എസ്.എഫിന്റെ ഗാഡ്ലിങ്ങ് കോമൾ, പ്രിയ സുരന്&zwj;, അമൻദീപ് കൗർ അടങ്ങുന്ന ടീം വെങ്കല മെഡലും നേടി. 50 മീറ്റർ സ്റ്റാൻഡേർഡ് റൈഫിൾ പ്രോണ്&zwj; വനിത വിഭാഗം ടീം ഇനത്തില്&zwj; തെലങ്കാനയുടെ സി.എച്ച്.മാധവി, വി.സുവര്&zwj;ണ്ണ, എം.വിജയമ്മ എന്നിവര്&zwj; അടങ്ങുന്ന ടീം സ്വര്&zwj;ണ്ണം നേടി. സി.ആര്&zwj;.പി.എഫിന്റെ റൂബി റാണി, സുഷമ കുമാരി റിഷി, &nbsp;സ്വപ്ന ബെറ ടീം വെള്ളി മെഡലും&nbsp;എസ്സ്.എസ്സ്.ബിയുടെ പ്രിയങ്ക റോയി, ശ്വേത യാദവ്, ഷെഫാലി കല്&zwj;ഗോത്ര ടീം വെങ്കല മെഡലും കരസ്ഥമാക്കി. 50 മീറ്റര്&zwj; സ്റ്റാന്&zwj;ഡേര്&zwj;ഡ് റൈഫിള്&zwj; പ്രോണ്&zwj; പുരുഷ വിഭാഗം ടീം ഇനത്തില്&zwj; ഷംഷേര്&zwj; സിങ്ങ്, പ്രപതി കേദര്&zwj; കുമാര്&zwj;, രാജേഷ് ആര്യ എന്നിവര്&zwj; അടങ്ങുന്ന ബി.എസ്.എഫ് ടീം സ്വര്&zwj;ണ്ണം നേടി. രാമസ്വരൂപ്, സഫി മുഹമ്മദ്, സൈലേഷ് കുമാര്&zwj; സിങ്ങ് എന്നിവര്&zwj; ഉള്&zwj;പ്പെട്ട സി.ആര്&zwj;.പി.എഫ് ടീം വെള്ളി മെഡലും എം ക്യഷ്ണ, പി.വി.രവീന്ദ്ര, എ,കുട്ടി എന്നിവര്&zwj; ഉള്&zwj;പ്പെട ആന്ധ്രപ്രദേശ് പോലീസ് ടീം വെങ്കല മെഡലും നേടി. 25 മീറ്റര്&zwj; റാപ്പിഡ് ഫയര്&zwj; പിസ്റ്റല്&zwj; പുരുഷ വിഭാഗം ടീം ഇനത്തില്&zwj; ബി.എസ്.എഫിന്റെ മഹേന്ദര്&zwj; സിങ്ങ്, ടി ബി ജന, തോഷിത് കുമാര്&zwj; ടീം സ്വര്&zwj;ണ്ണം നേടി. തെലങ്കാനയുടെ എ.പ്രസന്ന കുമാര്&zwj;, ഡി.നാരായണ ദസു, ബി.ശങ്കര്&zwj; ടീം വെള്ളി മെഡലും സി.ആര്&zwj;.പി.എഫിന്റെ ഗെയിക്ക്വാദ് ലെഗു ഭഗ്വാന്&zwj;, ചന്ദന്&zwj; കുമാര്&zwj;, കമല്&zwj; സിങ്ങ് ടീം വെങ്കല മെഡലും നേടി. ബിഗ്ബോര്&zwj; ഫ്രീ റൈഫിള്&zwj; പ്രോണ്&zwj; 300 മീറ്റര്&zwj; പുരുഷ ടീമുകളുടെ മത്സരത്തില് ബിഎസ്എഫിന്റെ പ്രജാപതി കേതന്&zwj; കുമാര്&zwj;.ജെ, രങ്കേഷ് സിംഗ്, സന്ദീപ് എന്നിവരടങ്ങുന്ന &nbsp;ടീമിന് സ്വര്&zwj;ണ്ണ മെഡലും സഫീ മുഹമ്മദ്, സഞ്ജീത് സിംഗ് റാവത്, ഷൈലേഷ് കുമാര്&zwj; സിംഗ് എന്നിവരടങ്ങുന്ന സി.ആര്&zwj;.പി.എഫ് ടീമിന് &nbsp;വെള്ളി മെഡലും ഓംപ്രകാശ്, മുകേഷ് കുമാര്&zwj;, വീരേന്ദ്രചൗധരി എന്നിവരടങ്ങുന്ന രാജസ്ഥാന്&zwj; പോലീസിന് വെങ്കല മെഡലും ലഭിച്ചു. ബിഗ്ബോര്&zwj; ഫ്രീ റൈഫിള്&zwj; പ്രോണ്&zwj; 300 മീറ്റര്&zwj; സ്ത്രീകളുടെ ടീമുകള്&zwj; തമ്മിലുള്ള മത്സരത്തില്&zwj; മന്&zwj;പ്രീത് കൗര്&zwj;, നീതു ഉജ്ജ്വല്&zwj;, ജസ്വീര്&zwj;കൗര്&zwj; എന്നിവരടങ്ങുന്ന ബിഎസ്.എഫ് ടീമിന് സ്വര്&zwj;ണ്ണ മെഡലും തെലുങ്കാനയുടെ വി.സുവര്&zwj;ണ്ണ, സി.എച് മാധവി, എം.വിജയമ്മ എന്നിവരടങ്ങുന്ന &nbsp;പോലീസ് ടീമിന് വെള്ളി മെഡലും നിര്&zwj;മല തരഗി, മംമ്ത ഒലി, പൂജ എന്നിവരടങ്ങുന്ന ഐ.ടി.ബി.പി പോലീസിന് വെങ്കല മെഡലും ലഭിച്ചു.</p> <p>&nbsp;</p>

ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പ്. ടീം ഇനങ്ങളുടെ വിജയികൾ

0 Comments

Leave a comment