കഴക്കൂട്ടം: 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമ സംഹിതകൾ പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം കഴക്കൂട്ടം പോലീസ് സ്റ്റേഷൻ ജനമൈത്രി ഹാളിൽ വച്ച്. കഴക്കൂട്ടം എസ്.എച്ച്.ഒ വിനോദ്.ആറിൻ്റെ അധ്യക്ഷതയിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
എസ്.ഐ ശരത് ക്ലാസ്സ് നയിച്ചു. ഫ്രാക്കിന്റെ പ്രസിഡന്റ് രഘുനാഥൻ, സെക്രട്ടറി ആർ.ശ്രീകുമാർ, വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റോട്ടറി ഭാരവാഹികൾ, ജനമൈത്രി ബീറ്റ് ഓഫീസർ സജി.എസ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് ബോധവൽക്കരണ ക്ലാസ്സ് നടത്തിയത്





0 Comments