പെരുമാതുറ: അബുദാബി കെ.എം.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും മുസ്ലിം ലീഗ് ചിറയിൻകീഴ് - അഴൂർ പഞ്ചായത്ത് കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ തീരദേശ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് ഈദ് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും വിവിധ കെ.എം.സി.സി ഘടകങ്ങളും ചേർന്ന് റമദാൻ മാസത്തിൽ വർഷം തോറും നടത്തുന്ന ശിഹാബ് തങ്ങൾ റംസാൻ റീലീഫ് കാരുണ്യം പദ്ധതി വഴിയാണ് റീലീഫ് വിതരണം സംഘടിപ്പിച്ചത്. നിർധനരായ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്കുള്ള റീലീഫ് കിറ്റ് എസ്.ടി.യു യൂത്ത് ലീഗ് പ്രവർത്തകർ വീടുകളിൽ എത്തിച്ച് നൽകുകയായിരുന്നു. അതോടൊപ്പം മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.എച്ച്.എം അഷ്റഫ് കാരുണ്യം 2020 പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്ലിം ലീഗ് ചിറയിൻകീഴ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാഫി പെരുമാതുറ, എസ്.ടി.യു ഇലക്ട്രിസിറ്റി കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാജഹാൻ, സാമൂഹിക പ്രവർത്തകൻ ബഷീർ, അഴൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.അഷ്റഫ്, സെക്രട്ടറി ഫസിൽ ഹഖ്, അൻസർ പെരുമാതുറ തുടങ്ങിയവർ പങ്കെടുത്തു.
പെരുമാതുറയിൽ ഈദ് കിറ്റ് വിതരണം നടത്തി





0 Comments