/uploads/news/news_മരുന്നു_മാത്രമാണോ_ചികിത്സ_ഡോ._ഷർമദ്_ഖാൻ_..._1698390206_3027.jpg
Events

'മരുന്ന് മാത്രമാണോ ചികിത്സ?' ഡോ.ഷർമദ് ഖാൻ രചിച്ച പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 31ന്


തിരുവനന്തപുരം: ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളേയും പരിഹാരങ്ങളേയും കുറിച്ചുള്ള ഡോ. ഷര്‍മദ് ഖാന്‍ രചിച്ച 'മരുന്ന് മാത്രമാണോ ചികിത്സ'? എന്ന ആരോഗ്യപഠന പുസ്തകത്തിന്റെ പ്രകാശനം 31 ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് വൈഎംസിഎ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങിൽ, ചലച്ചിത്ര നടനും കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനുമായ കഴക്കൂട്ടം പ്രേംകുമാര്‍ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗായത്രി ബാബുവിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിക്കും. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാനവാസ് പോങ്ങനാടിന്റെ അദ്ധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ബി സന്തോഷ് പുസ്തകം പരിചയപ്പെടുത്തും. ചടങ്ങില്‍ ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ആര്‍സിസി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ സജീദ്, മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മദ്, ബിജു കരിയില്‍, ഡോ.ഫൈസൽ ഖാൻ തുടങ്ങിയവര്‍ സംബന്ധിക്കും.

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളേയും പരിഹാരങ്ങളേയും കുറിച്ചുള്ള ഡോ. ഷര്‍മദ് ഖാന്‍ രചിച്ച 'മരുന്ന് മാത്രമാണോ ചികിത്സ'? എന്ന ആരോഗ്യപഠന പുസ്തകത്തിന്റെ പ്രകാശനം 31 ന് തിരുവനന്തപുരത്ത് നടക്കും.

0 Comments

Leave a comment