വിതുര: 'മാലിന്യമുക്ത നവകേരളം' പ്രചാരണത്തോടനുബന്ധിച്ച് പൊതുമാലിന്യ ഇടങ്ങളും പാതയോരങ്ങളും ശുചീകരിക്കുകയും സാന്ദര്യവല്ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് വിതുര സ്കൂൾ, തേവിയോട് സ്നേഹാരാമം സജ്ജീകരിച്ചു.
പി.ടി.എ പ്രസിഡന്റ് ആർ.രവി ബാലന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പാൾ ഷാജി എം.ജെയുടെ സാന്നിധ്യത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ ഡോ: അർച്ചന ആർ.എസ് വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ആനന്ദിന് സ്നേഹാരാമം കൈമാറി.
വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് സന്ധ്യ, വാർഡ് മെമ്പർമാരായ ലൗലി ജെ.എസ്, ഷാജിത അൻഷാദ്, എസ്.എം.സി ചെയർമാൻ എ.സുരേന്ദ്രൻ.എം, പി.ടി.എ പ്രസിഡൻറ് ഡി.സൗമ്യ, വൈസ് പ്രിൻസിപ്പാൾ സിന്ധു ദേവി, അസിസ്റ്റന്റ് സെക്രട്ടറി ജിജ, വില്ലേജ് എക്സ്റ്റഷൻ ഓഫീസർ കൃഷ്ണ, സ്റ്റാഫ് സെക്രട്ടറി എം.എൻ ഷാഫി, വോളന്റിയർ ലീഡർമാരായ ദയ ആർ.ആർ, സാജൻ എസ്.ലാൽ, കൂടാതെ എൻ.എസ്.എസ് വോളന്റിയേഴ്സും, സാമൂഹ്യ പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു.
മാലിന്യമുക്ത നവകേരളം' പ്രചാരണത്തോടനുബന്ധിച്ച് പൊതുമാലിന്യ ഇടങ്ങളും പാതയോരങ്ങളും ശുചീകരിക്കുകയും സാന്ദര്യവല്ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സ്നേഹാരാമം സജ്ജീകരിച്ചത്.





0 Comments