കഴക്കൂട്ടം: ലോക നഴ്സസ് ദിനത്തിൽ കഴക്കൂട്ടം എ.ജെ ആശുപത്രിയിലെ നഴ്സുമാർക്ക് ആദരം. ചന്തവിള വാർഡ് കൗൺസിലർ ബിന്ദു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജയന്തി എന്നിവർ ചേർന്നാണ് കഴക്കൂട്ടം എ.ജെ ഹോസ്പിറ്റൽ നഴ്സുമാരെ ആദരിച്ചത്. സീനിയർ സ്റ്റാഫ് നഴ്സുമാരായ രമ്യാ റാണി.ജി, ഷിറാസ്.എ എന്നിവരെയാണ് ഷാൾ പുതപ്പിച്ച് ആദരിച്ചത്. കൂടാതെ മറ്റു നഴ്സുമാർക്ക് മധുരവും വിതരണം ചെയ്തു. ആദ്യമായാണ് പുറത്തു നിന്നും ഒരാൾ വന്ന് ആശുപത്രി നഴ്സുമാർക്ക് ആദരമർപ്പിക്കുന്നതെന്നും ഇത്തരം ഒരു പ്രവൃത്തിക്ക് സൻമനസ് കാട്ടിയതിനും ഹോസ്പിറ്റലിലിൻ്റെ ജി.എം ഉസ്മാൻ കോയ നന്ദിയും അറിയിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ വി.ആർ വിനോദ് കുമാർ, അശോക് കുമാർ, എ.ജെ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലോക നഴ്സസ് ദിനത്തിൽ കഴക്കൂട്ടം എ.ജെ ആശുപത്രിയിലെ നഴ്സുമാർക്ക് ആദരം





0 Comments