കഴക്കൂട്ടം: പുത്തൻതോപ്പ് അണക്കപിള്ളക്ക് സമീപം അജ്ഞനത്തിൽ ആൻ്റണി പൗലോസ് (60) കുവൈറ്റിൽ മരിച്ചു. മൃതദേഹം കുവൈറ്റ് അസാമിയ ആശുപത്രി മോർച്ചറിയിൽ. ഷുവൈക്ക് എന്ന സ്ഥലത്തുള്ള ഒരു ടയർ കമ്പനിയിൽ വർഷങ്ങളായി ജോലി നോക്കുന്ന ആൻ്റണി പൗലോസ് കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ച് ഒറ്റക്ക് ഒരു മുറിയിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധു റൂമിൽ അന്യോഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. സ്രവ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ കുറിച്ച് തീരുമാനമുണ്ടാകൂ എന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ബെൻസി, മകൻ: അഷിൻ.
പുത്തൻതോപ്പ് സ്വദേശി കുവൈറ്റിൽ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments