/uploads/news/1752-IMG-20200511-WA0017.jpg
Health

നൗഷാദ് അസോസിയേഷൻ സമാഹരിച്ച ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു


കൊല്ലം: നൗഷാദുമാരുടെ കൂട്ടായ്മയായ നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോൽഘാടനം ഇരവിപുരം എംഎൽഎയും നൗഷാദ് അസോസിയേഷൻ്റെ കൊല്ലം ജില്ലാ രക്ഷാധികാരിയുമായ എം.നൗഷാദ് നിർവഹിച്ചു. നൂറുകണക്കിന് നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും അതോടൊപ്പം കിടപ്പു രോഗികൾക്കുള്ള മരുന്നുകളും അവരവരുടെ വീടുകളിൽ എത്തിച്ചു നൽകി. നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡൻറ് നൗഷാദ് കൊല്ലം, ജനറൽ സെക്രട്ടറി നൗഷാദ് എ.എം.എൻ, ട്രഷറർ നൗഷാദ് കരിക്കോട്, നൗഷാദ് ഉന്നക്ക, നൗഷാദ് മുസ്ലിയാർ, നൗഷാദ് തോപ്പിൽ, നൗഷാദ് അയത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

നൗഷാദ് അസോസിയേഷൻ സമാഹരിച്ച ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു

0 Comments

Leave a comment