/uploads/news/news_വർക്ക്_നിയര്‍_ഹോം_പദ്ധതി_കേരളത്തിന്_നേട്..._1732422103_2.jpg
Events

വർക്ക് നിയര്‍ ഹോം പദ്ധതി കേരളത്തിന് നേട്ടമാകും


കൊട്ടാരക്കര:  വർക്ക് നിയര്‍ ഹോം പദ്ധതി പ്രകാരം ഒരേ സമയം 5000 പേർക്ക് ജോലി ചെയ്യാവുന്ന കേന്ദ്രമായി കൊട്ടാരക്കരയിലെ കേന്ദ്രം മാറുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് 10 വർക്ക് നിയർ ഹോം പദ്ധതികൾ ആരംഭിക്കുന്നതിൽ രാമനാട്ടുകരയിലും കളമശ്ശേരിയിലും നടപടി പുരോഗമിക്കുന്നു. വൈജ്ഞാനിക തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് വീടിനടുത്ത്  തൊഴിൽ എടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ കിഫ്ബിയുടെ സഹായത്തോടെയും ആവിഷ്കരിച്ചതാണ് വർക്ക് നിയർഹോം പദ്ധതി. 

കൊട്ടാരക്കര ബി.എസ്. എൻ .എൽ  ഓഫീസ് വളപ്പിൽ ആരംഭിക്കുന്ന ആദ്യത്തെ ഐടി വർക്ക് നിയർ ഹോം സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൊട്ടാരക്കരയിലെ വർക്ക് നിയര്‍ ഹോം പദ്ധതിക്കുള്ള കെട്ടിടത്തിന്റെ നവീകരണം നാലുമാസത്തിനകം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങും. ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ വരെ വർക്കിനിയര്‍ഹോം പദ്ധതി വ്യാപിപ്പിക്കാൻ കഴിയുന്നത് കേരളത്തിലെ വന്യ നേട്ടമാകും. വിഴിഞ്ഞം തുറമുഖം പദ്ധതിക്ക് അനുബന്ധമായി പരമാവധി തൊഴിൽ സാധ്യതകൾ ചെറുപ്പക്കാർക്കായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷത വഹിച്ചു. കലക്ടർ എൻ ദേവീദാസ്, കെ -ഡിസ്ക് മെംബെർ സെക്രട്ടറി ഡോക്ടർ പി വി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, കൊട്ടാരക്കര നഗരസഭ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് എന്നിവരും പ്രസംഗിച്ചു.

വർക്ക് നിയര്‍ ഹോം പദ്ധതി കേരളത്തിന് നേട്ടമാകും

0 Comments

Leave a comment