/uploads/news/1532-IMG_20200317_203928.jpg
Events

ശാന്തിഗിരിയിൽ മൂന്ന് വിവാഹങ്ങൾ. പങ്കെടുത്തത് വെറും 50 പേർ


പോത്തൻകോട്: കൊറോണയുടെ പശ്ചാത്തലത്തിൽ ശാന്തിഗിരിയിൽ ഇന്നലെ മൂന്ന് വിവാഹങ്ങൾ നടന്നു. എന്നാൽ ചടങ്ങിൽ പങ്കെടുത്തത് വെറും 50 പേർ മാത്രം. ഓരോ വിവാഹ സംഘത്തിലും വധൂവരൻമാരെ കൂടാതെ ബന്ധുക്കളായി 15 പേർ മാത്രമാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. സർക്കാർ നിർദേശങ്ങൾ അക്ഷരം പ്രതി പാലിക്കണമെന്ന ആശ്രമ അധികൃതരുടെ നിർദേശം ബന്ധുക്കൾ അനുസരിക്കുകയായിരുന്നു. മൂന്ന് വിവാഹങ്ങളിലുമായി അയ്യായിരത്തിലധികം ആൾക്കാർ പങ്കെടുക്കേണ്ടിയിരുന്നതാണ്. സർക്കാർ നിഷ്കർഷിച്ചിട്ടുള്ള എല്ലാ ശുചിത്വ നിബന്ധനകളും പാലിച്ച ശേഷമാണ് വധുവരന്മാരും ബന്ധുക്കളും ആശ്രമത്തിൽ കടന്നത്. മുഹൂർത്ത സമയത്ത് ഓരോ സംഘത്തെയും വിവാഹ വേദിയായ സഹകരണ മന്ദിരത്തിൽ ക്ഷണിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് ലളിതമായ ചടങ്ങുകളാൽ വിവാഹം പൂർത്തിയാക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു സംഘം ആശ്രമ കവാടം വിട്ടതിനു ശേഷം മാത്രമാണ് അടുത്ത സംഘത്തെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. കണ്ണൂർ - തലശ്ശേരി സ്വദേശി ജനകൃപൻ.കെ.പിയും, മലപ്പുറം-കോട്ടക്കൽ സ്വദേശിനി അനുരൂപ.സിയും, കന്യാകുമാരി സ്വദേശികളായ എ.ഡെന്നീസും എസ്.ആർ.കൃഷ്ണ പ്രഭയും, കോന്നി സ്വദേശി രതീഷ്.ആർ ആലപ്പുഴ സ്വദേശിനി സുധ.എസ് എന്നിവർ തമ്മിലുള്ള വിവാഹമാണ് ശാന്തിഗിരിയിൽ നടന്നത്. ശാന്തിഗിരിയുടെ സാമൂഹ്യ പ്രതിബദ്ധത മുഴച്ചു നിന്ന സംഭവമായാണ് ഇത് പരക്കെ വിലയിരുത്തപ്പെട്ടത്. കൂടാതെ കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആശ്രമത്തിൽ സന്ദർശകരെ കർശനമായും നിയന്ത്രിച്ചിരിക്കുകയാണ്.

ശാന്തിഗിരിയിൽ മൂന്ന് വിവാഹങ്ങൾ. പങ്കെടുത്തത് വെറും 50 പേർ

0 Comments

Leave a comment