ആറ്റിങ്ങൽ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ വിദ്യാർഥി സംഘടനയായ വിസ്‌ഡം സ്റ്റുഡന്റ്സ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബാലസമ്മേളനം കുരുന്നുകൾക്ക് വേറിട്ട അനുഭവമായി. കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന ബാലസമ്മേളനങ്ങളുടെ ഭാഗമായാണ് ആറ്റിങ്ങൽ, ആലംകോട് ഹാരിസൺസ് പ്ലാസയിൽ ബാലസമ്മേളനം സംഘടിപ്പിച്ചത്.
'ധർമ്മസമരത്തിന്റെ വിദ്യാർത്ഥി കാലം' എന്ന പ്രമേയത്തിൽ വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന കമ്മിറ്റി 2025 മെയ് 11 ന് മലപ്പുറം പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ പ്രചാരണാർത്ഥം കേരളത്തിന്റെ അങ്ങോളമിങ്ങോളം വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബാലസമ്മേളനങ്ങൾ സംഘടിപ്പിച്ചു വരുകയാണ്.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നസീർ ചാത്തൻപാറ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുറാസിഖ് സ്വലാഹി അധ്യക്ഷനായി. വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലംകോണം, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സലിം കുട്ടി ഓടയം, അബ്ദുല്ല എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഒന്നാം ക്‌ളാസ്സ് മുതൽ ആറാം ക്‌ളാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ബാലസമ്മേളനം സംഘടിപ്പിച്ചത്.
അനസ് സ്വാലാഹി കൊല്ലം, സഹൽ സലഫി കൊല്ലം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിസ്ഡം സ്റ്റുഡന്റ്സ് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മുഹമ്മദ് അലി, സഈദ് അൽ ഹികമി, അമൽ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഒന്നാം ക്‌ളാസ്സ് മുതൽ ആറാം ക്‌ളാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ബാലസമ്മേളനം സംഘടിപ്പിച്ചത്





0 Comments