/uploads/news/news_പാലോട്_മേളയ്ക്ക്_തിരി_തെളിഞ്ഞു.._1739384258_1123.jpg
NEWS

പാലോട് മേളയ്ക്ക് തിരി തെളിഞ്ഞു..


T

പാലോട്:  പാലോട് 62 -മത് മേളയ്‌ക്ക് തിരി തെളിഞ്ഞു. രാവിലെ 10:00 മണിയോടെ മേളയുടെ മുഖ്യ രക്ഷാധികാരിയും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ വി.കെ.മധു മേള ഉത്ഘാടനം ചെയ്തു. മേളയിൽ പ്രദർശന വിപണന സ്റ്റാളുകൾ, കന്നുകാലി ചന്ത, അമ്യൂസ്മെന്റ് പാർക്ക്കൾ, മോട്ടോർ എക്സ്പോ, വിവിധയിനം സെമിനാറുകൾ, പുഷ്പ പല സസ്യമേള, ഫുഡ് ഫെസ്റ്റ്, നാടകോത്സവം, കലാപരിപാടികൾ, കായിക മത്സരങ്ങൾ. തുടങ്ങി അതിവിപുലമായാണ്  മേള സംഘടിപ്പിച്ചിരിക്കുന്നത്.

വൈകുന്നേരം സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു, ഡി. കെ.മുരളി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേളയുടെ ചെയർമാൻ ഡി.രഘുനാഥൻ നായർ സ്വാഗതം ആശംസിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു , മടത്തറ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ, പാലോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇബ്രാഹിം കുഞ്ഞ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബി പാപ്പച്ചൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.എസ്.ഷൗക്കത്ത്. മേളയുടെ രക്ഷാധികാരിയും സി.പി.ഐ.എം. ഏരിയ സെക്രട്ടറി പി എസ്.മധു, മേളയുടെ രക്ഷാധികാരി പവിത്രകുമാർ. ട്രഷറർ ജി.കൃഷ്ണൻകുട്ടി, കലയപുരം അൻസാരി, ജോൺ കുട്ടി തുടങ്ങിയവർ സംസാരിച്ചു. മേളയുടെ ജനറൽ സെക്രട്ടറി എം.ഷഹനാസ് ഉദ്ഘാടന ചടങ്ങിന് നന്ദി പറഞ്ഞു

പ്രദർശന വിപണന സ്റ്റാളുകൾ. കന്നുകാലി ചന്ത, അമ്യൂസ്മെന്റ് പാർക്ക്കൾ, മോട്ടോർ എക്സ്പോ, വിവിധയിനം സെമിനാറുകൾ, പുഷ്പ പല സസ്യമേള, ഫുഡ് ഫെസ്റ്റ്, നാടകോത്സവം, കലാപരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങി അതിവിപുലമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്

0 Comments

Leave a comment