/uploads/news/949-IMG-20190913-WA0171.jpg
Events

ശ്രീനാരായണ ദർശനം ജാതിമതാന്ധതകൾക്കെതിരെ പൊരുതി സാമൂഹിക നീതിക്ക് വഴിതെളിച്ചു- മന്ത്രി സി.രവീന്ദ്രനാഥ്


കഴക്കൂട്ടം: ശ്രീനാരായണ ഗുരുദേവ 165-മത് തിരുജയന്തിയുടെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഫ്യൂഡലിസത്തിൽ നിന്നും നവോത്ഥാനത്തിന് വഴി തെളിച്ച ശ്രീനാരായണ ദർശനം ജാതിമതാന്ധതകൾക്കെതിരെ പൊരുതി സാമൂഹിക നീതിക്ക് വഴിതെളിച്ചുവെന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. എന്നാൽ പുതിയ കാലം നമുക്ക് സമ്മാനിക്കുന്ന കമ്പോള വ്യവസ്ഥ എല്ലാ നന്മകളേയും പണാധിപത്യത്തിലേക്ക് നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് എല്ലാ നൻമകളെയും തകർക്കുന്നത് മുതലാളിത്തം സൃഷ്ടിച്ച കമ്പോള വ്യവസ്ഥയാണ്. പുഴയും മലയും മരവുമെല്ലാം അവർക്ക് പണം മാത്രമാണ്. കേരളത്തിന്റെ മനസിനെ കീഴ്പെടുത്താൻ ശ്രമിയ്ക്കുന്ന കമ്പോള മനസിനെ നിരാകരിക്കാൻ കഴിയണം. ശ്രീനാരായണ ദർശനത്തിലൂന്നി മാനവികതയെ ഉണർത്തി പുതിയ നവോത്ഥാനത്തിന് വഴിയൊരുക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച തിരു ജയന്തി സമ്മേളനത്തിൽ ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ജയന്തി സന്ദേശം നൽകി. ശ്രീമദ് സൂക്ഷ്മാനന്ദ സ്വാമികൾ, അടൂർ പ്രകാശ്, എം.പി, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ്, ശ്രീ നാരായണ അന്തർദ്ദേശീയ പഠന കേന്ദ്രം ഡയറക്ടർ എം.ആർ.യശോധരൻ, കൗൺസിലർ കെ.എസ്.ഷീല, തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി നന്ദിയും പറഞ്ഞു. രാവിലെ നടന്ന ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. മേയർ വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നടനും നിയമസഭാംഗവുമായ എം.മുകേഷ് മുഖ്യാതിഥിയായിരുന്നു. സ്വാമി സൂക്ഷ്മാനന്ദ, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ എം.എൽ.എ ടി.ശരത്ചന്ദ്ര പ്രസാദ്, മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിങ്ങ് ചെയർമാൻ ജി.മോഹൻദാസ്, ഐ.എം.ബി ആശുപത്രി എം.ഡി ഡോ. ഡി.രാജു, ചെമ്പഴന്തി എസ്.എൻ.കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ആർ.ജിത, ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂർ എം.പ്രസന്നകുമാർ, ചെമ്പഴന്തി അഗ്രിക്കൾച്ചർ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ ഷൈജു പവിത്രൻ സ്വാഗതവും കുണ്ടൂർ എസ്.സനൽ നന്ദിയും പറഞ്ഞു. തിരുജയന്തിയുടെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ വൈകിട്ട് 4 മണിക്ക് ശ്രീനാരായണ തിരുജയന്തി ഘോഷയാത്ര ഉത്ഘാടന സമ്മേളനം തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉത്ഘാടനം നിർവ്വഹിച്ചു. ശ്രീനാരായണ ദർശനങ്ങൾ വർത്തമാന കാലഘട്ടത്തിലും രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നതു കൊണ്ടാണ് ശ്രീ നാരായണ ദർശനങ്ങൾക്ക് ഇന്നും പ്രസക്തിയേറുന്നതെന്നും ഗുരുദേവന്റെ ധർശനങ്ങളായ സത്യവും ധർമ്മവും ഗാന്ധിജിയും സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ റ്റി.കെ.സുരേഷ്, ഗുരുവായൂർ ദേവസ്വം ഭരണ സമിതിയംഗം ഉഴമലയ്ക്കൽ വേണു ഗോപാൽ, വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുദർശനൻ, ശ്രീമദ് സൂഷ്മാനന്ദ സ്വാമികൾ, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ പ്രസംഗിച്ചു. തിരുജയന്തി ഘോഷയാത്ര ഗുരുകുലത്തിൽ നിന്നും ആരംഭിച്ച് ഉദയഗിരി, ചെല്ലമംഗലം, കരിയം, ചെക്കാലമുക്ക് ജംഗ്ഷൻ, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റാഫീസ് ജംഗ്ഷൻ ചുറ്റി തിരിച്ച് ഗുരുകുലത്തിൽ സമാപിച്ചു, വിശേഷാൽ ദീപാരാധന സമൂഹപ്രാർത്ഥന എന്നിവയും. ഉണ്ടായിരുന്നു.

ശ്രീനാരായണ ദർശനം ജാതിമതാന്ധതകൾക്കെതിരെ പൊരുതി സാമൂഹിക നീതിക്ക് വഴിതെളിച്ചു- മന്ത്രി സി.രവീന്ദ്രനാഥ്

0 Comments

Leave a comment