കഴക്കൂട്ടം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ബ്രിസ്ക്ക് വോക്ക് ഫോർ യുവർ ഹാർട്ട് എന്ന സന്ദേശം നൽകിക്കൊണ്ട് എ.ജെ ഹോസ്പിറ്റൽ കഴക്കൂട്ടവും, കഴക്കൂട്ടം പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ഇന്ന് (ശനി) നടക്കും. ആയിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം രാവിലെ 8:15ന് മേയർ വി.കെ.പ്രശാന്ത് ഫ്ളാഗ് ഓഫ് ചെയ്യും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, പള്ളിപ്പുറം സി.ആർ.പി.എഫ്, പ്രതിധ്വനി ടെക്നോപാർക്ക്, എ.ജെ കോളേജ് ഓഫ് നഴ്സിംഗ്, കഴക്കൂട്ടം റോട്ടറി ക്ലബ്ബ്, എ.ജെ.ഹോസ്പിറ്റൽ, തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ്, ആൾസെയിൻസ് കോളേജ് തിരുവനന്തപുരം, കാര്യവട്ടം കാമ്പസ്, മുസ്ലിം ഹൈസ്ക്കൂൾ കണിയാപുരം, കഴക്കൂട്ടത്തെ വിവിധ വ്യാപാര സംഘടനകൾ, സ്ക്കൂളുകൾ, കോളേജുകൾ, വിവിധ സാംസ്ക്കാരിക സംഘടനകൾ ഇവ കൂട്ട ഓട്ടത്തിൽ അണിനിരക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സമാപിക്കുന്ന കൂട്ട ഓട്ടത്തിന് ശേഷം കാര്യവട്ടം എൽ.എൻ.സി.പിയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നടത്തുന്ന എയറോബിക്ക് എക്സസൈസും അരങ്ങേറും.
ഹൃദയ ദിനത്തിന്റെ ഭാഗമായുള്ള മെഗാ കൂട്ടയോട്ടം ഇന്ന് കഴക്കൂട്ടത്ത്





0 Comments