കഴക്കൂട്ടം: ചെമ്പഴന്തി എസ്.എൻ കോളേജ് വിദ്യാർത്ഥിയായിരിക്കെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവായിരുന്ന അജയുടെ 25-ാം രക്തദാക്ഷി ദിനം ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കു ശേഷം ചെമ്പഴന്തി എസ്.എൻ കോളേജ് ജംഗ്ഷനിൽ നടന്ന അനുസ്മരണയോഗം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഗോകുൽ അധ്യക്ഷനായി.
എ.എ റഹീം എം.പി, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ജയപ്രകാശ്, ഐ.ബി സതീഷ്, എസ്.പി ദീപക്, കഴക്കൂട്ടം ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ മേടയിൽ വിക്രമൻ, ഡി.രമേശൻ, സ്റ്റാൻലി ഡിക്രൂസ്, വി.സുരേഷ് ബാബു, എസ്.പ്രശാന്ത്, പി.ഗോപകുമാർ, ആർ.രാജേഷ്, എസ്.എസ് വിനോദ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജു ഖാൻ, ജില്ലാ പ്രസിഡന്റ് വി.അനൂപ്, ട്രഷറർ വി.എസ് ശ്യാമ, വിനീഷ്, പ്രതിൻ, സാജ് കൃഷ്ണ, എൽ.എസ് ലിജു, സജീവ്, രേവതി അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
ചെമ്പഴന്തി എസ്.എൻ കോളേജ് വിദ്യാർത്ഥിയായിരിക്കെയാണ് അജയ് നെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്





0 Comments