ആര്യനാട്: ആര്യനാട് ഗവ എൽ.പി സ്കൂളിൽ ഗംഭീരമായ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ മുന്നിൽ വെച്ച് ലൈവ് ആയി പത്തടി നീളവും പത്തടി വീതിയും 50 കിലോ ഭാരവുമുള്ള ഏറ്റവും വലിയ ക്രിസ്തുമസ് കേക്ക് നിർമ്മിച്ചു. ക്രിസ്തുമസ് ആഘോഷത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹൻ മറ്റ് വിശിഷ്ട അതിഥികൾ കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾ ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുത്തു സമ്മാനങ്ങൾ കൈമാറി. ഉച്ചഭക്ഷണത്തിനു ശേഷം കലാപരിപാടികൾ അവതരിപ്പിച്ചു.
ആര്യനാട് ഗവ എൽ.പി സ്കൂളിൽ ഗംഭീരമായി ക്രിസ്തുമസ് ആഘോഷിച്ചു





0 Comments