കഴക്കൂട്ടം: കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്കൂളിലെ 1982 - 86 കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ക്ലാസ്മേറ്റിന്റെ' വാർഷികാഘോഷവും കുടുംബസംഗമവും കഴക്കൂട്ടത്ത് നടക്കും.
നാളെ (26/05/2024 ഞായറാഴ്ച) വൈകുന്നേരം 5:00 മണിക്ക് കഴക്കൂട്ടം എൻ.എസ്.എസ് കരയോഗം ഹാളിലാണ് കുടുംബസംഗമം സംഘടിപ്പിച്ചിച്ചിരിക്കുന്നത്.
പരിപാടിയോടനുബന്ധിച്ച് നടത്തുന്ന യോഗത്തിൽ സാംസ്കാരിക സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുക്കും. അതോടൊപ്പം കെ.വി മഞ്ചുളന്റെ 'കൂനൻ' എന്ന ഏകാംഗ നാടകം അവതരിപ്പിക്കും. തുടർന്ന് ഗാനമേളയും കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.
നാളെ (26/05/2024 ഞായറാഴ്ച) വൈകുന്നേരം 5:00 മണിക്ക് കഴക്കൂട്ടം എൻ.എസ്.എസ് കരയോഗം ഹാളിലാണ് കുടുംബസംഗമം സംഘടിപ്പിച്ചിച്ചിരിക്കുന്നത്.

0 Comments