/uploads/news/news_പ്രായപൂര്‍ത്തിയാകാത്ത_പെണ്‍കുട്ടിയെ_പീഡി..._1716623758_6821.jpg
POCSO

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60കാരന് എട്ടുവര്‍ഷം കഠിനതടവ്


തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് എട്ട് വര്‍ഷം കഠിന തടവും 40,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.  തിരുവനന്തപുരം മലയിന്‍കീഴ് പ്ലാവിള സി.എസ്.ഐ ചര്‍ച്ചിന് സമീപം താമസിക്കുന്ന പ്രഭാകരനെ(60)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ് കുമാര്‍ ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും പിഴത്തുക ഒടുക്കിയില്ലെങ്കില്‍ 8 മാസം കൂടെ അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.

 2022 ജൂണ്‍ ആറിനായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് ടെമ്പോവാനില്‍ യാത്ര ചെയ്യുകയായിരുന്ന അതിജീവിതയെ വാനിനകത്തുവച്ചും, ഇറങ്ങിയ സമയത്തും പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ കുട്ടിയുടെ മാതാവിനെ അറിയിക്കുകയും അന്നുതന്നെ മലയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അന്നത്തെ മലയിന്‍കീഴ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ജി.എസ് സജിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ആര്‍ പ്രമോദ് കോടതിയില്‍ ഹാജരായി.  

2022 ജൂണ്‍ ആറിനായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് ടെമ്പോവാനില്‍ യാത്ര ചെയ്യുകയായിരുന്ന അതിജീവിതയെ വാനിനകത്തുവച്ചും, ഇറങ്ങിയ സമയത്തും പ്രതി പീഡിപ്പിക്കുകയായിരുന്നു.

0 Comments

Leave a comment