ന്യൂഡല്‍ഹി: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയുടെ ശിക്ഷ സുപ്രിംകോടതി ശരിവച്ചു. മെഡിക്കല്‍ തെളിവുകള്‍ ഇല്ലെങ്കിലും കുട്ടിയുടെ മാതാപിതാക്കളുടെ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കുറ്റക്കാരനായി കാണാമെന്ന് കോടതി നിരീക്ഷിച്ചു. ''ഇരയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്താനായില്ലെന്ന് ഡോ. പ്രിയങ്ക തോപ്പോ കേസില്‍ പറയുന്നുണ്ട്. സാക്ഷി മൊഴിയില്ലെങ്കില്‍ മെഡിക്കല്‍ തെളിവുകള്‍ക്ക് പോലും വലിയ വിലയില്ല. സാക്ഷി മൊഴികള്‍ ശക്തമാണെങ്കില്‍ അത് നിലനില്ക്കും.''-കുട്ടിയുടെ അമ്മയുടെയും അച്ചന്റെയും മൊഴികള്‍ ശക്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. 'കുറ്റാരോപിതനെ കണ്ടപ്പോള്‍ നാലുവയസുകാരിയായ പെണ്‍കുട്ടി ഭയന്നു എന്നത് തന്നെ ഒരു സൂചനയാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2021 ആഗസ്റ്റ് പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അടുത്ത് കുറ്റാരോപിതന് ട്രൗസര്‍ ഇട്ട് ഇരിക്കുന്നതാണ് മാതാവ് കണ്ടത്. എന്താണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഓടിപ്പോയി. കുട്ടി കരയുന്നുമുണ്ടായിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗങ്ങൡ ചുവന്ന നിറവും കണ്ടു. കൂടാതെ കോടതിയില്‍ വച്ച് പ്രതിയെ കണ്ടപ്പോള്‍ കുട്ടി കരയുകയും ചെയ്തു. പ്രതി കുറ്റം ചെയ്തെന്ന് തെളിയാന്‍ ഇതുമാത്രം മതിയെന്നാണ് സുപ്രിംകോടതി പറഞ്ഞിരിക്കുന്നത്.
സാക്ഷി മൊഴിയില്ലെങ്കില്‍ മെഡിക്കല്‍ തെളിവുകള്‍ക്ക് പോലും വലിയ വിലയില്ല.





0 Comments