അമൃത്‌സര്‍: പഞ്ചാബിലെ താന്‍ തരാന്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഹര്‍മീത് സിങ് സന്ധു വിജയിച്ചു. ശിരോമണി അകാലിദളിന്റെ സുഖ്‌വീന്ദര്‍ സിങ് കൗറിനെയാണ് 12,091 വോട്ടിന് തോല്‍പ്പിച്ചത്. ഖാലിസ്ഥാനി ബന്ധം ആരോപിച്ച് ജയിലില്‍ അടച്ച ഖാദൂര്‍ സാഹിബ് എംപി അമൃത് പാല്‍ സിംഗ് ഖല്‍സയുടെ അകാലിദള്‍ (വാരിസ് ഡി പഞ്ചാബ്) സ്ഥാനാര്‍ഥി മന്‍ദീപ് സിങ് ഖല്‍സയ്ക്ക് 19,620 വോട്ടുകള്‍ ലഭിച്ചു. ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായി. രാജസ്ഥാനിലെ അണ്ട മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രമോദ് ജെയ്ന്‍ 15,612 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയുടെ മോര്‍പാല്‍ സുമനാണ് രണ്ടാമതെത്തിയത്. ജമ്മുകശ്മീരിലെ നഗ്രോട്ട മണ്ഡലത്തില്‍ ബിജെപിയുടെ ദേവയാനി റാണയും വിജയിച്ചു
ശിരോമണി അകാലിദളിന്റെ സുഖ്‌വീന്ദര്‍ സിങ് കൗറിനെയാണ് 12,091 വോട്ടിന് തോല്‍പ്പിച്ചത്





0 Comments