/uploads/news/news_കണിയാപുരം_നിബ്രാസുൽ_ഇസ്‌ലാം_ഹയർ_സെക്കൻഡറ..._1652334819_1206.jpg
Events

കണിയാപുരം നിബ്രാസുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസയിൽ പ്രവേശനോൽസവം സംഘടിപ്പിച്ചു.


കണിയാപുരം: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള കണിയാപുരം നിബ്രാസുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസയിൽ ചെറിയ ക്ലാസ്സുകളിലേക്കുള്ള കുരുന്നുകളുടെ പ്രവേശനോൽസവം നടന്നു.2022-2023 അധ്യയന വർഷത്തിലേക്കുള്ള,പുതിയ കുട്ടികളുടെ പ്രവേശനമാണ് 'മിഹ്‌റജാനുൽ ബിദായ' എന്ന പേരിൽ വിപുലമായ രീതിയിൽ നിബ്രാസുൽ ഇസ്‌ലാം ക്യാമ്പസിൽ വച്ചു നടന്നത്.'വിദ്യ നുകരാം, വിജയം നേടാം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവം.


മാതാപിതാക്കളോട് സ്നേഹമോ,ബഹുമാനമോ ഇല്ലാതെ,മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി നിസ്സാര കാര്യങ്ങൾക്ക് പോലും,ജനിപ്പിച്ചു വളർത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളോട് ക്രൂരമായി പെരുമാറുന്ന പുതുതലമുറയുടെ ഈ കാലഘട്ടത്തിൽ മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എല്ലാവരും  മനസ്സിലാക്കേണ്ടതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദ് ജസീം ഫൈസി പറഞ്ഞു.


മദ്രസകൾ  തീവ്രവാദകേന്ദ്രങ്ങളാണെന്നു വ്യാപകമായി ദുഷ്പ്രചാരണം നടത്തുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളുടെ പ്രവർത്തനങ്ങളെ ഗൗരവമായി കാണണമെന്നും,സഹോദര സമുദായങ്ങളോട് പരസ്പരസ്നേഹവും സഹവർത്തിത്വവും പുലർത്തുന്നതിനാണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും അധ്യക്ഷത വഹിച്ച കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി എം എ അഭിപ്രായപ്പെട്ടു.വാഫി കോളേജ് പ്രിൻസിപ്പൽ അൻസർ ബാഖവി പുല്ലമ്പാറ, ഷെഫീഖ് വടക്കതിൽ,നാജ തുടങ്ങിയവർ പ്രസംഗിച്ചു.സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള 10,462 മദ്രസകളിലായി 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍  മതപഠനം നടത്തുന്നുണ്ട്.

സ്വന്തം മാതാപിതാക്കളോട് ക്രൂരമായി പെരുമാറുന്ന പുതുതലമുറയുടെ ഈ കാലഘട്ടത്തിൽ മദ്രസ്സാ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എല്ലാരും മനസ്സിലാക്കേണ്ടതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഹമ്മദ് ജസീം ഫൈസി പറഞ്ഞു.

0 Comments

Leave a comment