കഴക്കൂട്ടം: എ ജെ ഗ്രൂപ്പ് സ്ഥാപകൻ ഡോ: അബ്ദുൽ ജബ്ബാറിന്റെ 12 മത് അനുസ്മരണ സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും എ.ജെ.ഹോസ്പിറ്റൽ അങ്കണത്തിൽ നടന്നു. തിരുവനന്തപുരം ഗവ:മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: ഷർമദ് ഉദ്ഘാടനം നിർവഹിച്ചു. ജാതി മത ഭേദമെന്യേ 24 ഓളം പാവപ്പെട്ട രോഗികൾക്കും, വിദ്യാർത്ഥികൾക്കുമുള്ള ധനസഹായ വിതരണവും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. അസ്മ ജബ്ബാർ ഡയറക്ടർ എ.ജെ.ഹോസ്പിറ്റൽ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്സി, എ.ജെ ഹോസ്പിറ്റൽ നറൽ മാനേജർ ഉസ്മാൻ കോയ, കെ.എം ഹസ്സൻ മൗലവി അഷറഫി ഫാളിൽ ബാഖവി, ഫാദർ സിൽവെസ്റ്റർ കുരിശ്, ഡോ: ആൽബർട്ട് ബാബുജി വിൽസ്, വർഗീസ് തരകൻ, സുമി ജബ്ബാർ, സുമ ജബ്ബാർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് നടന്ന സൗജന്യ മെഡിക്കൾ ക്യാമ്പിൽ മൂന്നൂറോളം രോഗികൾ ചികിത്സ തേടി. ഇവർക്കുള്ള മരുന്നുകളും വിവിധ പരിശോധനകളും ഹോസ്പിറ്റലിൽ സൗജന്യമായി ചെയ്തു.
ഡോ: അബ്ദുൽ ജബ്ബാർ അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു





0 Comments