https://kazhakuttom.net/images/news/news.jpg
Events

പ്രഥമ സയ്യിദ് അബ്ദുർറഹ്മാൻ അസ്‌ഹരി എക്സലൻസ് അവാർഡ് പൂക്കോട്ടൂർ മുഹമ്മദ് ബാഖവിക്ക്


കഴക്കൂട്ടം: അറബി ഭാഷക്ക് സമഗ്ര സംഭാവന ചെയ്ത വ്യക്തികൾക്കായി, കേരള സർവകലാശാല അറബി വിഭാഗം ഏർപ്പെടുത്തിയ സയ്യിദ് അബ്ദുർറഹ്മാൻ അസ്ഹരി അവാർഡ് ഫോർ എക്സലൻസ്, പൂക്കോട്ടൂർ മുഹമ്മദ് ബാഖവിക്ക് നൽകി. സൗദി അറേബ്യയിലെ മജ്മഅ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. അബ്ദുല്ല ബിൻ ഖലീഫ അൽ സുവൈകിതി അവാർഡ് വിതരണം നിർവ്വഹിച്ചു. 200-ൽപരം അറബി ഗ്രന്ഥങ്ങളുടെ കർത്താവാണ് പൂക്കോട്ടൂർ മുഹമ്മദ് ബാഖവി. കിങ്ങ് അബ്ദുല്ലാഹ് ബിൻ അബ്ദുൽ അസീസ് സെൻറർ ഫോർ അറബിക് ലാംഗ്വേജ്, കേരള സർവകലാശാല അറബി വിഭാഗവുമായി സഹകരിച്ചു കൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ ശിൽപശാലകൾ, സെമിനാറുകൾ, ഡിബേറ്റുകൾ, അവാർഡു വിതരണം തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സെൻറർ ഡയറക്ടർ താൽപര്യം പ്രകടിപ്പിച്ചതായി വകുപ്പ് മേധാവി അറിയിച്ചു.

പ്രഥമ സയ്യിദ് അബ്ദുർറഹ്മാൻ അസ്‌ഹരി എക്സലൻസ് അവാർഡ് പൂക്കോട്ടൂർ മുഹമ്മദ് ബാഖവിക്ക്

0 Comments

Leave a comment