പൂന്തുറ; തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഫെബ്രുവരി 23ന് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസിന്റെ മണ്ഡലം തല പ്രചരണങ്ങൾക്ക് ഇന്നു തുടക്കമായി.
പൂന്തുറ എസ്.എം ലോക്ക് ജംഗ്ഷനിൽ നടന്ന തിരുവനന്തപുരം വെസ്റ്റ് മണ്ഡലം പ്രചാരണ സമ്മേളനം വിസ്ഡം തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നസീർ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. വിസ്ഡം തിരുവനന്തപുരം വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് അബ്ദുറഹ്മാൻ മണക്കാട് അധ്യക്ഷനായി. മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സുൽഫി പൂന്തുറ, ജില്ലാ ട്രഷറർ അബ്ദുള്ളാഹ് കേശവദാസപുരം, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി ആൽഫഹദ് പൂന്തുറ എന്നിവർ സംസാരിച്ചു.
ഫാമിലി കോൺഫറൻസുമായി ബന്ധപ്പെട്ട് തസ്ഫിയ ആദർശ സമ്മേളനങ്ങൾ, അയൽക്കൂട്ടങ്ങൾ, കുടുംബ സംഗമങ്ങൾ, ഒരുക്കം ശാഖാ തയ്യാറെടുപ്പുകൾ തുടങ്ങി വ്യത്യസ്ത പ്രചാരണ പ്രവർത്തനങ്ങൾ ജില്ലയിൽ നടക്കും.
ഫെബ്രുവരി 23ന് പുത്തരിക്കണ്ടത്ത് നടക്കുന്ന ഫാമിലി കോൺഫറൻസ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ.അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. ഹുസൈൻ സലഫി (ഷാർജ) മുഖ്യപ്രഭാഷണം നടത്തും. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ്, പ്രൊഫ.ഹാരിസ് ബിൻ സലിം, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയവർ വ്യത്യസ്ത വിഷയങ്ങളിൽ സംസാരിക്കും.
ഫാമിലി കോൺഫറൻസുമായി ബന്ധപ്പെട്ട് തസ്ഫിയ ആദർശ സമ്മേളനങ്ങൾ, അയൽക്കൂട്ടങ്ങൾ, കുടുംബ സംഗമങ്ങൾ, ഒരുക്കം ശാഖാ തയ്യാറെടുപ്പുകൾ തുടങ്ങി വ്യത്യസ്ത പ്രചാരണ പ്രവർത്തനങ്ങൾ ജില്ലയിൽ നടക്കും





0 Comments