കാട്ടാക്കട: പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ഓണംകോട് ഭാഗത്ത് അനധികൃതമായി ചൂതാട്ടം നടത്തിയ ആറു പേർ അറസ്റ്റിലായി. ഓണംകോട് സ്വദേശിയായ മോഹൻലാൽ, ഉണ്ടപ്പാറ സ്വദേശിയായ നസീർ, മരുതുംമൂട് സ്വദേശിയായ അബ്ദുൾ റഷീദ്, പുരക്കോണം സ്വദേശിയായ രതീഷ്. ഓലത്താന്നി സ്വദേശിയായ ബിനുകുമാർ, കുറക്കോണം സ്വദേശിയായ ഷൈജു എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വർഷം ഒക്ടോബർ 28 ന് ഷൈജുവിൻ്റെ നേതൃത്വത്തിൽ പൂവച്ചൽ കുറകോണത്ത് വീട് കേന്ദ്രീകരിച്ച് പണം വച്ച് ചീട്ട് കളിച്ചതിന് പിടികൂടിയിരുന്നു. ഷൈജുവിനെയും നെയ്യാറ്റിൻകര ബിഷപ്പ് ഹൗസ് ആക്രമണ കേസിലെ പ്രധാന പ്രതിയായ ശാന്തി ഭൂഷണൻ ഉൾപ്പെടെയുള്ള പ്രതികളെ അന്ന് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ ശാന്തിഭൂഷണനെ റിമാന്റ് ചെയ്യുകയും മറ്റുള്ളവരെ ജാമ്യത്തിൽ വിടുകയും ചെയ്‌തിരുന്നു. അതിന് ശേഷമാണ് വീണ്ടും ഓണംകോട് ഭാഗത്ത് ചീട്ടുകളി തുടങ്ങിയത്,
കാട്ടാക്കട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്, പ്രതികളെ കോടതിയിൽ ഹാജരാക്കി,
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷൈജുവിന്റെ നേതൃത്വത്തിൽ പൂവച്ചൽ കുറകോണത്ത് വീട് കേന്ദ്രീകരിച്ച് പണം വച്ച് ചീട്ട് കളിച്ചതിന് പിടികൂടിയിരുന്നു





0 Comments