കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യാപേക്ഷയിൽ, ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാൽ പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്. ഉത്തരവ് ഇന്ന് മൂന്നര മണിയ്ക്ക് ഉണ്ടാകും. ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാൻ ആകില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷയിലൂടെയും പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും പറഞ്ഞു.
ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് ഹാജരായത്. ബോബിയെ കസ്റ്റഡിയില്‍ വിടുന്നതെന്തിനെന്ന് കോടതി ചോദിച്ചു. പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. ആര്‍ക്കെതിരെ എന്തും സമൂഹ മാധ്യമങ്ങളില്‍ എഴുതാം എന്ന അവസ്ഥയാണെന്നും, ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പ്രതി റിമാന്‍ഡിൽ ആയപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചു കഴിഞ്ഞെന്നാണ് കോടതി നൽകിയ മറുപടി.
ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാൻ ആകില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷയിലൂടെയും പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും പറഞ്ഞു.





0 Comments