T
കാട്ടാക്കട; തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണയാൾ മരണമടഞ്ഞു. അന്തിയൂർക്കോണം, ചിറ്റിയൂർക്കോട്, പ്രസ്സ് ജീവനക്കാരനും മാവേലിക്കര സ്വദേശിയുമായ സുരേഷ് കുമാർ (53) ആണ് മരിച്ചത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ സുരേഷ് കുമാർ ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണു കിടക്കുന്നത് യാത്രക്കാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും കണ്ടിരുന്നു. എന്നാൽ മദ്യലഹരിയിൽ കിടക്കുകയാണെന്നു കരുതി ആദ്യം ആരും തിരിഞ്ഞു നോക്കിയിരുന്നില്ല.
കാട്ടാക്കട പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസ് സ്ഥലത്ത് എത്താനും വൈകിയിരുന്നു. സംശയം തോന്നിയവർ അടുത്തെത്തി പരിശോധിച്ചതോടെയാണ് ഇയാൾ ബോധരഹിതനാണെന്ന വിവരമറിയുന്നത്. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തി കാട്ടാക്കട ഗവൺമെൻറ് ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും എത്തിച്ച് ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
ഒറ്റശേഖരമംഗലം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കാട്ടാക്കട പോലീസ് ഡ്യൂട്ടിയിലായിരുന്നു എന്നും വാഹനം ഇല്ലാതിരുന്നതിനാലാണ് എത്താൻ വൈകിയതൊന്നും കാട്ടാക്കട പോലീസ് പറയുന്നു,
മദ്യലഹരിയിൽ കിടക്കുകയാണെന്നു കരുതി ആദ്യം ആരും തിരിഞ്ഞു നോക്കിയിരുന്നില്ല





0 Comments