/uploads/news/news_ലഹരിക്കെതിരെ_സ്നേഹദീപം_തെളിയിച്ച്_ഡിഫറന്..._1741350970_2199.jpg
Events

ലഹരിക്കെതിരെ സ്നേഹദീപം തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍


കഴക്കൂട്ടം; തിരുവനന്തപുരം: ലഹരിയുടെ ഇരുള്‍പടര്‍ന്ന സമൂഹത്തിലേയ്ക്ക് സ്‌നേഹത്തിന്റെ വെളിച്ചം പകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും അമ്മമാരും.  വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററും കരിസ്മയും സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹലഹരി പരിപാടിക്കിടെയാണ് സമൂഹത്തിന് ശക്തമായ സന്ദേശവുമായി ഇവര്‍ ദീപം തെളിയിച്ചത്. ലഹരിക്കെതിരെയുള്ള പോരാട്ടം വീടുകളില്‍ നിന്നാരംഭിക്കണമെന്നും അതിനായി സ്ത്രീ ശാക്തീകരണം ആവശ്യമാണെന്നും തെളിയിക്കുന്നതായിരുന്നു സ്‌നേഹലഹരി പരിപാടി.  

എയര്‍ഫോഴ്‌സ് ഫാമിലീസ് വെല്‍ഫയര്‍ അസോസിയേഷന്‍ റീജിയണല്‍ പ്രസിഡന്റ് നിര്‍മല.റ്റി.മണികണ്ഠന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം എക്കാലവും ഭീഷണിയാണെന്നും എന്നാല്‍ സമീപ ദിവസങ്ങളില്‍ ഇതിന്റെ അപകടം നാം കൂടുതല്‍ അടുത്തറിയുകയാണെന്നും നിര്‍മല.റ്റി.മണികണ്ഠന്‍ പറഞ്ഞു. സമൂഹത്തിന്റെ നാനാതുറയിലുള്ളവരും ഇതിനെതിരെ ഒറ്റക്കെട്ടായി നേരിട്ടാല്‍ ലഹരിയുടെ വിപത്ത് തടയാനാകും. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അവര്‍ പറഞ്ഞു.  

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടറും എഴുത്തുകാരിയുമായ ഷൈല തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സംസ്ഥാന ഭിന്നശേഷി വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ജയഡാളി എം.വി മുഖ്യാതിഥിയായി. എയര്‍ഫോഴ്‌സ് ഫാമിലീസ് വെല്‍ഫയര്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ താരാ ഉണ്ണികൃഷ്ണന്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ലിംഗ്വിസ്റ്റ്‌സ് ഡോ.മേരിക്കുട്ടി എ.എം, കരിസ്മ പ്രസിഡന്റ് സീമ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു. 

ലഹരി വിരുദ്ധ പെയിന്റിംഗ് പരിപാടിയില്‍ പങ്കെടുത്ത ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.  തുടര്‍ന്ന് ഭിന്നശേഷിക്കാരുടെയും അമ്മമാരുടെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ കലാപ്രകടനങ്ങളും അരങ്ങേറി.

ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം എക്കാലവും ഭീഷണിയാണെന്നും എന്നാല്‍ സമീപ ദിവസങ്ങളില്‍ ഇതിന്റെ അപകടം നാം കൂടുതല്‍ അടുത്തറിയുകയാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് നിര്‍മല.റ്റി.മണികണ്ഠന്‍ പറഞ്ഞു

0 Comments

Leave a comment