/uploads/news/news_വനിതാ_ദിനത്തില്‍_തിരുവനന്തപുരം_ലുലു_മാളി..._1646754684_2041.jpg
Events

വനിതാ ദിനത്തില്‍ തിരുവനന്തപുരം ലുലു മാളില്‍ പിങ്ക് പാര്‍ക്കിംഗ് സൗകര്യം മേയർ ഉദ്ഘാടനം ചെയ്തു.


തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലുലു മാളില്‍  സംഘടിപ്പിച്ച ലുലു വിമന്‍സ് വീക്കിന്റെ അവസാന ദിനം  കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പിങ്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കി.

മാളില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പിങ്ക് പാര്‍ക്കിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജ്യത്ത് ചില മാളുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യം എന്ന ആശയം നടപ്പാക്കിയെങ്കിലും കേരളത്തില്‍ ഇത്ര വിപുലമായ രീതിയില്‍ നടപ്പാക്കുന്നത് തിരുവനന്തപുരം ലുലു മാളിലാണ്.

സംസ്ഥാനത്ത് പിങ്ക് പാര്‍ക്കിംഗ് എന്ന ആശയംകൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കുന്നതിനുള്ള മാതൃകാ ചുവടുവെയ്പ്പായി കൂടി ഇത് മാറും. മാളിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ ബേസ്‌മെന്റിലാണ് പിങ്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

പിങ്ക്  പാര്‍ക്കിംഗ് ഏരിയ തിരിച്ചറിയുന്നതിന് പിങ്ക് നിറവും നല്‍കിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജീവിതം നയിക്കുന്ന വനിതകളെ പ്രതീകാത്മകമായി ചിത്രീകരിച്ച് മനോഹരമായാണ് പിങ്ക് പാര്‍ക്കിംഗ് സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്.

ലുലു മാളിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ ബേസ്‌മെന്റിലാണ് പിങ്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പിങ്ക് പാര്‍ക്കിംഗ് ഏരിയ തിരിച്ചറിയുന്നതിന് പിങ്ക് നിറവും നല്‍കിയിട്ടുണ്ട്.

0 Comments

Leave a comment