തിരുവനന്തപുരം: പ്രമുഖ പണ്ഡിതനും ആലപ്പുഴ ചന്തിരൂര്‍ ജാമിഅ മില്ലിയ്യഃ പ്രിന്‍സിപ്പാളുമായ വി.എം അബ്ദുള്ളാ മൗലവിയെ തിരുവനന്തപുരം വലിയ ഖാസിയായി നിയമിച്ചതായി കേരളാ ഖത്തീബ്‌സ് ആന്‍ഡ് ഖാസി ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തലസ്ഥാനത്തെ പ്രഥമ വലിയ ഖാസിയായിരുന്ന ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് അബ്ദുള്ളാ മൗലവി തിരഞ്ഞെടുക്കപ്പെട്ടത്. 1974 ല്‍ വെല്ലൂര്‍ ജാമിഅഃ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്നും ബാഖവി ബിരുദം നേടിയ അദ്ദേഹം, ഈരാറ്റുപേട്ട മയ്യത്തുംകര, ചന്തിരൂര്‍ ഫാറൂഖിയ്യ തുടങ്ങി പ്രമുഖ മഹല്ലുകളില്‍ ഖത്തീബും മുദരിസുമായി സേവനം ചെയ്തിട്ടുണ്ട്.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും ഗ്രാന്റ് മുഫ്തിയുമായിരുന്ന വി.എം മൂസാ മൗലവിയുടെ ഇളയ സഹോദരന്‍ കൂടിയായ അബ്ദുള്ളാ മൗലവി നിലവില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റും ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ്. നിയുക്ത വലിയ ഖാസിയുടെ സ്ഥാനാരോഹണം മാര്‍ച്ച് അവസാന വാരം നടക്കും.
തലസ്ഥാനത്തെ പ്രഥമ വലിയ ഖാസിയായിരുന്ന ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് അബ്ദുള്ളാ മൗലവി തിരഞ്ഞെടുക്കപ്പെട്ടത്.





0 Comments